11 September 2024, Wednesday
KSFE Galaxy Chits Banner 2

Related news

July 17, 2024
July 11, 2024
July 8, 2024
July 3, 2024
June 11, 2024
June 10, 2024
June 3, 2024
May 31, 2024
May 28, 2024
May 23, 2024

ആക്രമിക്കപ്പെട്ട കേസ്: അതിജീവിതയുടെ ഹര്‍ജി ഹൈക്കോടതി തള്ളി

Janayugom Webdesk
കൊച്ചി
September 22, 2022 11:48 am

ആക്രമിക്കപ്പെട്ട കേസില്‍ വിചാരണ കോടതി മാറ്റണമെന്ന അതിജീവിതയുടെ ഹര്‍ജി ഹൈക്കോടതി തള്ളി. നിലവില്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് കേസിന്റെ വിചാരണ നടക്കുന്നത്. അവിടെ നിന്നും വിചാരണ മാറ്റേണ്ട അടിയന്തര സാഹചര്യം ഇല്ലെന്ന് ഹൈക്കോടതി വിലയിരുത്തി. ജസ്റ്റിസ് സിയാദ് റഹ്മാന്റെ ബെഞ്ചാണ് അതിജീവിതയുടെ ആവശ്യം തള്ളിയത്.

എറണാകുളത്തെ പ്രത്യേക സിബിഐകോടതി മൂന്നിലായിരുന്നു കേസിന്റെ വിചാരണ നടന്നിരുന്നത്. എന്നാല്‍ കേസ് പരിഗണിച്ചിരുന്ന ജഡ്ജിയായിരുന്ന ജസ്റ്റിസ് ഹണി എം വര്‍ഗീസ് സ്ഥാനക്കയറ്റത്തോടെ സ്ഥലം മാറി പോയതോടെയാണ് കേസ് എറണാകുളം സെഷന്‍സ് കോടതയിലേക്ക് മാറ്റാന്‍ തീരുമാനിച്ചത്. ഇതിനെ ചോദ്യംചെയ്ത് അതിജീവിത സമര്‍പ്പിച്ച ഹര്‍ജിയാണ് ഹൈക്കോടതി തള്ളിയത്.

ജഡ്ജ് ഹണി എം വര്‍ഗീസ് വിചാരണ നടത്തിയാല്‍ നീതി ലഭിക്കുമെന്ന പ്രതീക്ഷയില്ലെന്നും, ജഡ്ജിയുടെ ഭര്‍ത്താവും കേസിലെ എട്ടാം പ്രതിയായ ദിലീപും തമ്മില്‍ ബന്ധമുണ്ടെന്നും ഹര്‍ജിയില്‍ അതിജീവിത ചൂണ്ടിക്കാട്ടിയിരുന്നു. ഈ വാദമാണ് ഇന്ന് ഹോക്കോടതി തള്ളിയത്.

Eng­lish Sum­ma­ry: Assault case: High Court rejects actress’ plea
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.