29 March 2024, Friday

Related news

July 13, 2023
July 6, 2023
May 31, 2023
May 23, 2023
May 10, 2023
April 18, 2023
April 13, 2023
April 8, 2023
April 7, 2023
March 8, 2023

ഹൈക്കോടതി ഉത്തരവ് തിരുത്തി: വിരമിക്കൽ പ്രായത്തിന് ശേഷം തുടരാൻ അനുമതിയില്ല

Janayugom Webdesk
കൊച്ചി
December 21, 2022 11:22 pm

വിരമിക്കല്‍ പ്രായത്തില്‍ ഹൈക്കോടതി ഉത്തരവ് തിരുത്തി. ഹൈക്കോടതിയിലെ രണ്ട് ജീവനക്കാർക്ക് വിരമിക്കൽ പ്രായത്തിനു ശേഷം സർവീസിൽ തുടരാൻ അനുമതിയില്ല. ഇതുമായി ബന്ധപ്പെട്ട് തുറന്ന കോടതിയിൽ പറഞ്ഞ ഉത്തരവ് ഹൈക്കോടതി സിംഗിൾ ബെഞ്ച് തിരുത്തി പുതിയ ഉത്തരവ് പുറത്തിറങ്ങി. 

സർക്കാർ ജീവനക്കാരുടെ വിരമിക്കൽ പ്രായമായ 56 വയസ് തികഞ്ഞതിനാൽ ഡിസംബർ 31ന് നിയമപരമായി വിരമിക്കേണ്ട ജോയിന്റ് രജിസ്ട്രാർ വിജയകുമാരി അമ്മയും ഡഫെദാർ പി പി സജീവ് കുമാറുമാണ് സർവീസിൽ തുടരാൻ അനുവദിക്കണമെന്ന് അപേക്ഷിച്ച് കോടതിയെ സമീപിച്ചത്. ശമ്പളവും ആനുകൂല്യവും പറ്റാതെ വിരമിക്കലിനു ശേഷവും സർവീസിൽ തുടരാമെന്ന് ചൊവ്വാഴ്ച ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ഉത്തരവിട്ടിരുന്നു. കോടതിയുടെ അന്തിമ തീർപ്പിന് വിധേയമായിട്ടാകും തുടർ സർവീസെന്ന് മാത്രമാണ് പുതിയ ഉത്തരവില്‍ പറയുന്നത്.

രണ്ട് വ്യത്യസ്ത ബെഞ്ചുകൾ ഒരേ തരം ഹർജികൾ പരിഗണിച്ച് വ്യത്യസ്ത ഉത്തരവ് പുറപ്പെടുവിക്കുന്ന അസാധാരണ സാഹചര്യമായിരുന്നു ഈ കേസിലുണ്ടായത്. ജഡ്ജിമാരുടെ പരിഗണനാ വിഷയ പ്രകാരം ജസ്റ്റിസ് അനു ശിവരാമനാണ് പെൻഷൻ പ്രായം സംബന്ധിച്ച ഹര്‍ജികൾ പരിഗണിക്കേണ്ടത്.
ജസ്റ്റിസ് അനുവിന്റെ ബെഞ്ചിൽ വിരമിക്കൽ പ്രായം 58 ആയി ഉയർത്തണമെന്ന മൂന്ന് ഹൈക്കോടതി ജീവനക്കാരുടെ അപേക്ഷ പരിഗണനയിലുണ്ട്. ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ പേഴ്സണൽ സ്റ്റാഫ് അംഗമായ ഇ കെ കുഞ്ഞികൃഷ്ണൻ ഉൾപ്പെടെയുള്ളവരാണ് ജസ്റ്റിസ് അനുവിന്റെ ബെഞ്ചിലെ ഹർജിക്കാർ. സർക്കാരിന്റെ നിലപാട് തേടിയ ശേഷം പിന്നീട് പരിഗണിക്കാനായി ഈ ഹർജികൾ മാറ്റിവച്ചിരുന്നു. 

Eng­lish Sum­ma­ry: High Court Revers­es Order: No Allowance to Con­tin­ue After Retire­ment Age

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.