Web Desk

കൊച്ചി

February 24, 2020, 9:21 pm

ഇബ്രാഹിം കുഞ്ഞിനെതിരെ പ്രോസിക്യൂഷൻ വൈകുന്നതിൽ കോടതിക്ക് അതൃപ്തി

Janayugom Online

ആലുവ ശിവരാത്രി മണപ്പുറം നടപ്പാലം അഴിമതി കേസിൽ മുൻ പൊതുമരാമത്ത് മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിനെതിരെ പ്രോസിക്യൂഷൻ അനുമതിക്ക് കാലതാമസം എന്തുകൊണ്ടാണെന്ന് ഹൈക്കോടതി. മാർച്ച് 20നകം ഇതു സംബന്ധിച്ച് പൊതുമരാമത്ത് വകുപ്പ് വിജിലൻസിന് റിപ്പോർട്ട് നൽകണമെന്നും വിജിലൻസ് റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കണമെന്നും കോടതി ഉത്തരവിട്ടു.

കേസ് മാർച്ച് 20ന് കോടതി പരിഗണിക്കും. ആലുവ മണപ്പുറത്ത് നടപ്പാലം നിർമ്മിച്ചതിൽ അഴിമതിയുണ്ടെന്ന പരാതിയിൽ മുൻ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞ് ഉൾപ്പെടെയുള്ളവർക്കെതിരെ പ്രോസിക്യൂഷൻ അനുമതി തേടി ആലുവ സ്വദേശി ഖാലിദ് മുണ്ടപ്പള്ളി സമർപ്പിച്ച അപേക്ഷയിൽ തീരുമാനം വൈകുന്നതെന്തുകൊണ്ടാണെന്ന് കഴിഞ്ഞ ജനുവരിയിൽ ഹൈക്കോടതി ചോദിച്ചിരുന്നു. 2014 ‑15ൽ നടപ്പാലം നിർമ്മിക്കാൻ പ്രവൃത്തി പരിചയമില്ലാത്ത സ്വകാര്യ കമ്പനിക്ക് 4.2 കോടി രൂപ അധികമായി നൽകിയെന്നായിരുന്നു ഹർജിക്കാരന്റെ ആരോപണം.

Eng­lish Sum­ma­ry; pros­e­cu­tion of v k ibrahim kunju

YOU MAY ALSO LIKE THIS VIDEO