പ്രവാസികള്‍ക്ക് സര്‍ക്കാര്‍ ഏറ്റെടുക്കുന്ന സ്ഥാപനങ്ങളില്‍ ക്വാറന്റൈന്‍ വേണമെന്ന് ഹൈക്കോടതി. ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശങ്ങള്‍ അനുസരിക്കണമെന്നും ഹൈക്കോടതി പറഞ്ഞു. പ്രായമുള്ളവര്‍ക്കും ഗര്‍ഭിണികള്‍ക്കും മുന്‍ഗണന നല്‍കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. പ്രവാസികളെ തിരിച്ചു കൊണ്ടുവരുമ്പോള്‍ കേന്ദ്രം നിര്‍ദേശിച്ച മാനദണ്ഡങ്ങളെല്ലാം പാലിക്കണമെന്നാണ് ഹൈക്കോടതി നിര്‍ദേശിച്ചത്. ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റീനുമായി ബന്ധപ്പെട്ട് കേന്ദ്രത്തോട് സംസ്ഥാന സര്‍ക്കാര്‍ ഇളവ് ആവശ്യപ്പെടുന്നുണ്ടെന്നും അത് അനുവദിച്ചാല്‍ മാത്രമേ ഹോം ക്വാറന്റൈന്‍ വെയ്ക്കുവെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ പറഞ്ഞു.
പ്രവാസികളുടെ കാര്യത്തില്‍ കേന്ദ്രനിര്‍ദേശം പൂര്‍ണമായും പാലിക്കുമെന്ന് സര്‍ക്കാര്‍ കോടതിയില്‍ ഉറപ്പുനല്‍കി. കേരളം പ്രവാസികള്‍ക്കായി വിശാലമായ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. മെയ് എട്ടിന് സര്‍ക്കാര്‍ വിശദമായ സത്യവാങ്മൂലം ഹൈക്കോടതിയില്‍ സമര്‍പ്പിക്കും. അതേസമയം കൊവിഡ് പരിശോധന ഇല്ലാതെ പ്രവാസികളെ കൊണ്ടുവരുന്നതില്‍ കേരളത്തിന് ആശങ്കയുണ്ട് കൊവിഡ് ബാധിതരുള്‍പ്പെട്ടാല്‍ യാത്രാ സംഘത്തെ അത് ബാധിക്കുമെന്നും പരിശോധന കരര്‍ശനമാക്കണമെന്ന് കേന്ദ്രത്തെ അറിയിക്കാനുമാണ് കേരളത്തിന്റെ തീരുമാനം.
രോഗലക്ഷണങ്ങള്‍ മാത്രം നോക്കിയ ശേഷം പ്രവാസികളെ തിരികെ എത്തിക്കാമെന്നാണ് കേന്ദ്രമാനദണ്ഡം പറയുന്നത്. എന്നാല്‍ രോഗലക്ഷണങ്ങള്‍ ഇല്ലാത്തവരും രോഗ വാഹകരാകുമെന്നും ഇത്തരത്തിലുള്ളവര്‍ മറ്റുള്ളവര്‍ക്കൊപ്പം ഇടപഴകുന്നതും യാത്ര ചെയ്യുന്നതും രോഗ വ്യാപനത്തിന് ഇടയാക്കിയേക്കുമെന്നുമാണ് കേരളത്തിന്റെ നിലപാട്. ഇത്തരത്തില്‍ പരിശോധനയില്ലാതെ തിരികെ എത്തുന്നവരെ വീടുകളില്‍ ക്വാറന്റീനിലാക്കുന്നത് സുരക്ഷിതമല്ലെന്ന വിലയിരുത്തലിലാണ് സംസ്ഥാനം.
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.