ലോക്ക്ഡൗണ്‍ കാലത്തെ വെെ‍ദ്യുതി ബില്ലിനെതിരെ നല്‍കിയ ഹര്‍ജി ഹെെക്കോടതി തള്ളി

Web Desk

കൊച്ചി

Posted on July 02, 2020, 1:58 pm

ലോക്ക്ഡൗണ്‍ കാലത്തെ വെെ‍ദ്യുതി ബില്ലിനെതിരെ നല്‍കിയ പൊതു താല്‍പര്യ ഹര്‍ജി ഹെെക്കോടതി തള്ളി. കെഎസ്ബി നല്‍കിയ വിശദീകരണത്തിന്റെ അടിസ്ഥാനത്തിനാണ് ഹര്‍‍ജി ഹെെക്കോടതി തള്ളിയത്. ലോക്ഡൗണ്‍ കാലത്ത് തയാറാക്കിയ വെെദ്യുത ബില്ലിന്റെ അശാസ്ത്രീയത ചൂണ്ടിക്കാട്ടിയായിരുന്നു ഹെെക്കോടതിയില്‍ പൊതു താല്‍പര്യ ഹര്‍ജി സമര്‍പ്പിച്ചത്.

അമിത ചാര്‍ജ് ഉപഭോക്താക്കളില്‍ നിന്നും  ഈടാക്കിയിട്ടില്ലെന്നും ഉപയോഗിച്ച വൈദ്യുതിക്കനുസൃതമായ ബില്ലാണ് നല്‍കിയതെന്നും കെഎസ്‌ഇബി ഹൈക്കോടതിയെ അറിയിച്ചു. ലോക്ഡൗണ്‍ മൂലം മീറ്റര്‍ റീഡിംഗ് എടുക്കാന്‍ കഴിഞ്ഞിരുന്നില്ല. മൂന്നു മാസത്തെ ബില്ലുകളുടെ ശരാശരി കണക്കാക്കിയാണ് ബില്ല് നല്‍കിയത്. ഇത്തരത്തില്‍ നല്‍കിയ ബില്ലിലെ തുക കൂടിയാലും കുറഞ്ഞാലും അടുത്ത ബില്ലില്‍ അഡ്ജസ്റ്റ് ചെയ്യുമെന്നും നേരത്തെ കോടതിയെ കെഎസ്‌ഇബി അറിയിച്ചിരുന്നു.

Eng­lish summary:High court state­ment

You may also like this video: