Web Desk

കൊച്ചി

August 03, 2021, 3:45 pm

കീം പരീക്ഷ ഫലപ്രഖ്യാപനം ഹൈക്കോടതി തടഞ്ഞു

Janayugom Online

കേരള എഞ്ചിനിയറിങ്‌ പ്രവേശന പരീക്ഷ ഫലം പ്രസിദ്ധീകരിക്കുന്നത്‌ കേരള ഹൈക്കോടതി തടഞ്ഞു. ഇനിയൊരു ഉത്തരവ്‌ ഉണ്ടാകുന്നതുവരെ എഞ്ചിനിയറിങ്‌, ഫാർമസി, ആർക്കിടെക്‌റ്റ്‌ പരീക്ഷഫലവും റാങ്ക്‌ ലിസ്റ്റും പ്രസിദ്ധീകരിക്കരുത്‌.

എൻട്രൻസ് പരീക്ഷാ ഫലത്തിെന്റെ അടിസ്ഥാനത്തിൽ മാത്രം റാങ്ക്പട്ടിക തയാറാക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ സിബിഎസ്‌ഇ സ്‌കൂൾ മാനേജ്‌മെന്റുകളും വിദ്യാർഥികളും നൽകിയ ഹർജിയിലാണ്‌ കോടതിയുടെ നടപടി. വ്യാഴാഴ്‌ച നടക്കേണ്ട പരീക്ഷകളുടെ ഫലം പ്രഖ്യാപിക്കുന്നതാണ്‌ കോടതി തടഞ്ഞത്‌. കേസ്‌ പിന്നീട്‌ പിരിഗണിക്കും.

Eng­lish sum­ma­ry; High Court stays announce­ment of Keem exam results

you may also like this video;