സ്വകാര്യവൽക്കരണത്തിനു മുന്നോടിയായി, പതിനഞ്ചു വർഷത്തിൽ താഴെ സർവീസുള്ള 3997 ബിപിസിഎൽ ജീവനക്കാരെ പോസ്റ്റ് റിട്ടയർമെന്റ് മെഡിക്കൽ സ്ക്കീമിൽ നിന്ന് ഒഴിവാക്കിയതിനെതിരെയുള്ള യൂണിയനുകളുടെ ഹർജി ഫയലിൽ സ്വീകരിച്ച് മാനേജ്മെന്റ് തീരുമാനം രണ്ട് മാസത്തേക്ക് ഹൈക്കോടതി സ്റ്റേ ചെയ്തു. സ്വകാര്യവൽക്കരണത്തിന് മുന്നോടിയായിട്ടാണ് ബിപിസിഎല്ലിലെ നാല്പത് ശതമാനത്തോളം വരുന്ന ജീവനക്കാരെ പോസ്റ്റ് റിട്ടയർമെന്റ് മെഡിക്കൽ സ്കീമിൽ നിന്നും ഒഴിവാക്കികൊണ്ടുള്ള നോട്ടീസ് ജൂൺ 10ന് മാനേജ്മെന്റ് പുറത്തിറക്കിയത്.
ഡിപ്പാർട്ട്മെന്റ് ഓഫ് പബ്ലിക് എന്റര്‍പ്രൈസസ് മാർഗനിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിൽ 2013 മെയ് 30ന് ഒപ്പിട്ട ദീർഘകാല കരാറിൽ ഉൾപ്പെടുത്തി നടപ്പാക്കിക്കൊണ്ടിരിക്കുന്ന മെഡിക്കൽ സ്ക്കീമിൽ നിന്നും ഏകപക്ഷീയമായി ജീവനക്കാരെ ഒഴിവാക്കുന്നത് കരാറിന്റെ ലംഘനമാണെന്നും അതുകൊണ്ട് മാനേജ്മെന്റിന്റെ ഈ നടപടി പിൻവലിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു യൂണിയനുകളുടെ ഹർജി.
യൂണിയനുകൾ ഉന്നയിക്കുന്ന വിഷയം തൊഴിൽ തർക്കമാണെന്നും, അതുകൊണ്ട് വ്യവസായ തർക്ക പരിഹാര മാർഗങ്ങളിലൂടെയാണ് പ്രശ്നത്തിന് പരിഹാരം കാണേണ്ടതെന്നും ഈ വിഷയം ഹൈക്കോടതി പരിഗണിക്കേണ്ടതല്ല എന്ന വാദമാണ് മാനേജ്മെന്റ് ഉന്നയിച്ചത്.
എന്നാൽ മാനേജ്മെന്റിന്റെ ഈ വാദത്തെ തള്ളിക്കൊണ്ടാണ് 2021 ജൂൺ 10ന് മാനേജ്മെന്റ് പുറത്തിറക്കിയ നോട്ടീസിൽ പറഞ്ഞിട്ടുള്ള പതിനഞ്ച് വർഷത്തിൽ താഴെയുള്ളവരെ പോസ്റ്റ് റിട്ടയർമെന്റ് മെഡിക്കൽ സ്ക്കീമിൽ നിന്ന് ഒഴിവാക്കിയ വ്യവസ്ഥ രണ്ട് മാസത്തേക്ക് സ്റ്റേ ചെയ്ത് ഹർജി ഫയലിൽ സ്വീകരിച്ചിട്ടുള്ളത്.
ENGLISH SUMMARY:High Court stays anti-labor order of BPCL management
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.