സംസ്ഥാനത്തെ നാട്ടാനകളുടെ സെന്‍സസ് എടുക്കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശം. ആനകളുടെ ആരോഗ്യസ്ഥിതി, ഉടമസ്ഥന്‍, ഉടമസ്ഥത എങ്ങൻെ ലഭിച്ചു, ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ് ഉണ്ടോ എന്നിവയാണ് പരിശോധിക്കേണ്ടത്. ജില്ലാ കലക്ടര്‍, സോഷ്യല്‍ ഫോറസ്ട്രി വിഭാഗത്തിലെ ഓരോ ജില്ലയിലേും ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ എന്നിവര്‍ക്കാണ് സെന്‍സസ് ചുമതല. ഇവര്‍ സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ട് ഏകീകരിച്ച് ഹൈക്കോടതിയില്‍ സമര്‍പ്പിക്കാന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജസ്റ്റിസുമാരായ എ.കെ ജയശങ്കരന്‍ നമ്പ്യാര്‍, പി ഗോപിനാഥ് എന്നിവരുടെ ബഞ്ചിന്റേതാണ് ഉത്തരവ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.