എല്ലാ തരത്തിലും കോവിഡ് വ്യാപനം തടയാന്‍ കേരളം ശക്തമായ നടപടികള്‍ എടുക്കുമ്പോള്‍ അയല്‍ സംസ്ഥാനമായ തമിഴ്നാട്ടില്‍ രോഗികളുടെ എണ്ണം വര്‍ദ്ധിച്ചു വരികയാണ്. ഇന്നലെമാത്രം 31 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ആകെ രോഗികളുടെ എണ്ണം 1204 ആയി. തമിഴ്നാട്ടില്‍ റെഡ് സോണിലുള്ള 17 ജില്ലകളില്‍ നാലെണ്ണവും കേരളവുമായി അതിര്‍ത്തി പങ്കിടുന്നതിനാല്‍ കേരളത്തില്‍ ജാഗ്രതയും നിരീക്ഷണവും ശക്തമാക്കിയിരിക്കുകയാണ്.
ചെന്നൈയിലും കോയമ്പത്തൂരിലും രോഗികളുടെ എണ്ണം കൂടുതലാണ്. കേരളവുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശങ്ങളില്‍ മുന്നൂറിലധികം രോഗികള്‍ ഉള്ളതിനാല്‍ കേരളം ശക്തമായ പ്രതിരോധം ഏര്‍പ്പെടുത്തുക തന്നെ വേണം. വനത്തിനുള്ളിലൂടെയും മറ്റും കേരളത്തിലേക്ക് ധാരാളം ഊടുവഴികള്‍ ഉള്ളത് പൊലീസിന് തലവേദനയാവുകയാണ്.
English summary: High risk in kerala-tamilnad border
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.