16 September 2024, Monday
KSFE Galaxy Chits Banner 2

Related news

July 8, 2024
March 23, 2024
March 20, 2024
March 19, 2024
March 17, 2024
March 14, 2024
March 13, 2024
March 12, 2024
March 11, 2024
February 22, 2024

സംസ്ഥാനത്ത് മഴ അധികം ലഭിച്ചിട്ടും പകൽ ചൂട് കഠിനം

എവിൻ പോൾ
കൊച്ചി
January 27, 2024 9:39 pm

സംസ്ഥാനത്ത് ഇക്കുറി അധികം മഴ ലഭിച്ചെങ്കിലും മുൻ വർഷങ്ങളെ അപേക്ഷിച്ച് പകൽ ചൂട് അതികഠിനം. നിലവിൽ കേരളത്തിൽ ചൂട് 36–38 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നിരിക്കുകയാണ്. കൊച്ചിയിൽ പകൽ ചൂട് ഇന്നലെ 34–35 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നു. ആഗോള അന്തരീക്ഷ സ്ഥിതി അനുസരിച്ച് ഫെബ്രുവരി ആദ്യ വാരവും സംസ്ഥാനത്ത് മഴയ്ക്ക് വിദൂര സാധ്യത മാത്രമാണ് ഉള്ളത്. ആഗോള മഴപ്പാത്തി കുറച്ചുദിവസമായി ഫേസ് മൂന്നിൽ പസഫിക് സമുദ്രത്തിലാണ് കേന്ദ്രീകരിച്ചിരിക്കുന്നത്. ന്യൂനമർദ്ദങ്ങളെ സജീവമാക്കാനും ചക്രവാത ചുഴികൾ മൂലം മഴ നൽകാനും കഴിയുന്ന മഴപ്പാത്തി ഇത്തവണ പസഫിക് സമുദ്രത്തിലൂടെ മന്ദഗതിയിൽ സഞ്ചരിക്കുന്നതിനാലാണ് മഴ അകന്ന് നിൽക്കുന്നത്.

കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ കണക്കനുസരിച്ച് കേരളത്തിൽ ജനുവരി ഒന്നു മുതൽ ഇന്നലെ വരെയുള്ള ശീതകാല മഴയുടെ ലഭ്യത 827 ശതമാനം കൂടുതലാണ്. ഈ കാലയളവിൽ കേരളത്തിൽ ആകെ ലഭിക്കേണ്ട മഴ 6.3 മില്ലി മീറ്റർ ആണ്. എന്നാൽ 58.4 മില്ലി മീറ്റർ മഴ ലഭിച്ചു. കേന്ദ്ര ഭരണ പ്രദേശമായ ലക്ഷദ്വീപിൽ 156.2 മില്ലി മീറ്റർ മഴ ലഭിച്ചു. 970 ശതമാനമാണ് അധികമായി ലഭിച്ച മഴ. ജനുവരി ഒന്നു മുതൽ ഫെബ്രുവരി 28 വരെ ലഭിച്ച മഴയാണ് ശീതകാല മഴയുടെ കണക്കിൽ ഉൾപ്പെടുന്നത്. ജനുവരി ആദ്യവാരം ഉണ്ടായ ന്യൂനമർദ്ദം ആണ് ഇത്തവണ അധിക മഴ ലഭിക്കാൻ കാരണമായത്. ന്യൂനമർദ്ദം മൂലം മിക്ക ജില്ലകളിലും സാധാരണയിൽ കൂടുതൽ മഴ ലഭിച്ചു.

കോഴിക്കോട്, കണ്ണൂർ, തൃശൂർ, മലപ്പുറം ജില്ലകളിലാണ് ഇത്തവണ അധികമഴ ലഭിച്ചത്. കോഴിക്കോട് 75.6 മില്ലി മീറ്ററും കണ്ണൂർ ജില്ലയിൽ 74.2 മില്ലി മീറ്ററും മഴ ലഭിച്ചു. മലപ്പുറത്ത് 3012 ശതമാനവും കാസർഗോഡ് 2937 ശതമാനവും പാലക്കാട് 2624 ശതമാനം, തൃശൂർ 3021,വയനാട് 817 ശതമാനം എന്നിങ്ങനെയാണ് അധികമായി ലഭിച്ച മഴയുടെ കണക്ക്. കേന്ദ്ര ഭരണ പ്രദേശമായ മാഹിയിൽ 41.8 മില്ലി മീറ്റർ മഴ ലഭിച്ചു.

Eng­lish Sum­ma­ry: high tem­per­a­ture in kerala
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.