Web Desk

തിരുവനന്തപുരം

July 04, 2020, 6:18 pm

കേരള തീരത്ത് ഉയര്‍ന്ന തിരമാലയ്ക്ക് സാധ്യത; തീരദേശവാസികള്‍ ജാഗ്രതാ പാലിക്കണം

Janayugom Online

കേരള തീരത്ത് ഉയര്‍ന്ന തിരമാലയ്ക്ക് സാധ്യത ഉള്ളതിനാല്‍ തീരദേശവാസികള്‍ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി മുന്നറിപ്പ് നല്‍കി. തിരുവനന്തപുരം ജില്ലയിലെ പെഴിയൂര്‍ മുതലുള്ള തീരപ്രദേശങ്ങളില്‍ ജൂലെെ അഞ്ച് രാത്രി 11.30 വരെ ഉയർന്ന തിരമാലയ്ക്ക് സാധ്യതയുള്ളതിനാല്‍ തീരദേശവാസികള്‍ ജാഗ്രത പുലര്‍ത്തണമെന്നാണ് ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കിയത്.

2.5 മീറ്റര്‍ മുതല്‍ 3.4 മീറ്റര്‍ വരെ ഉയരത്തില്‍ ശക്തമായ തിരമാലയുണ്ടാകാന്‍ സാധ്യയുള്ളതിനാല്‍ മത്സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ മത്സ്യത്തൊഴിലാളികള്‍ ഉറപ്പാക്കണം എന്നും അറിയിച്ചിട്ടുണ്ട്. വള്ളങ്ങളും ബോട്ടുകളും ഹാര്‍ബറില്‍ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കണമെന്നും അറിയിപ്പില്‍ പറയുന്നു.

അതേസമയം, കേരളത്തില്‍ മൂന്ന് ദിവസത്തേയ്ക്ക് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഉതിനെ തുടര്‍ന്ന് കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു.

Eng­lish sum­ma­ry: High wave alert in kerala

You may also like this video: