ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ പാന്‍ കാര്‍ഡ് അസാധുവാകില്ലെന്ന് ഗുജറാത്ത് ഹൈക്കോടതിയുടെ ഉത്തരവ്. ആധാര്‍ കേസില്‍ സുപ്രീം കോടതിയുടെ അന്തിമമായ ഉത്തരവ് വരുന്നതുവരെ ഇക്കാര്യത്തില്‍ നിര്‍ബന്ധം പാടില്ലെന്നും ഹൈക്കോടതി നിർദ്ദേശിച്ചു. പാന്‍ ആധാറുമായി ബന്ധിപ്പിക്കാന്‍ നിലവില്‍ മാര്‍ച്ച് 31ആയിരുന്നു അവസാന തിയതി. പാനുമായി ആധാര്‍ ബന്ധിപ്പിക്കുന്നതിന് സര്‍ക്കാര്‍ ഏഴുതവണ തിയതി നീട്ടി നല്‍കുകയും ചെയ്തിരുന്നു. ആദായ നികുതി നിയമം സെക്ഷന്‍ 139 എഎ(2)പ്രകാരം എല്ലാവരും ആധാര്‍ നമ്പര്‍ ആദായനികുതി വകുപ്പിനെ അറയിക്കണമെന്നുണ്ട്. ഇതു പ്രകാരമാണ് പാന്‍ കാർഡ് ആധാറുമായി ബന്ധിപ്പിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചത്.
English Summary: High court ordered PAN card is not invalid unless it is connected to Aadhaar.
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.