Monday
25 Mar 2019

പത്ത് വർഷത്തിലധികം ജയിലിൽ കിടന്ന 209 തടവുകാർക്ക് ഇളവ് നല്‍കിയ ഉത്തരവ് റദ്ദാക്കി

By: Web Desk | Friday 11 January 2019 11:35 AM IST


kerala highcourt-jana

കൊച്ചി: 209തടവുകാർക്ക്  ശിക്ഷാ ഇളവ് നൽകിയ 2011 ലെ സർക്കാർ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. പത്തുവർഷം തടവ് പൂർത്തിയാക്കിയ 209 തടവുകാരുടെ ശിക്ഷയിളാവാണു  റദ്ദാക്കിയത്. ഈ കേസുകളിലെ ഇരകളുടെ ബന്ധുക്കൾ നൽകിയ ഹർജിയിലാണ് ഡിവിഷൻ ബെഞ്ചിന്റെ വിധി. ആറുമാസത്തിനകം തടവുകാരുടെ വിശദാംശങ്ങൾ പരിശോധിച്ച് ഇവരുടെ ഇളവ് സംബന്ധിച്ച തീരുമാനം സംസ്ഥാന ഗവർണ്ണര്‍ എടുക്കണമെന്നും നിർദേശമുണ്ട്.

യോഗ്യതയില്ലാത്തവർക്കാണ് ഇളവ് നല്‍കിയതെങ്കിൽ ഇവർക്ക് കോടതികൾ നിർദേശിച്ച ശിക്ഷാകാലാവധി വീണ്ടും അനുഭവിക്കേണ്ടി വരും. ഇളവ് നൽകിയവരിൽ പത്തുപേർ മാത്രമാണ് 14 വർഷം ശിക്ഷ കാലാവധി പൂർത്തിയാക്കിയിരുന്നത്. നിലവിൽ ഇവരുടെ സമൂഹിക സ്ഥിതി. ഇവരുടെ പെരുമാറ്റം ഇവ വിശദമായി അന്വേഷിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.