കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് സമരം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി

Web Desk

കൊച്ചി

Posted on September 18, 2020, 6:26 pm

സംസ്ഥാനത്ത് കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ നടത്തുന്ന സമരക്കാര്‍ക്ക് മുന്നറിയിപ്പുമായി ഹൈക്കോടതി. മാനദണ്ഡങ്ങള്‍ ലംഘിച്ച് സമരം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന്   ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച് സര്‍ക്കാരിനോട് പറ‍ഞ്ഞു.

കോവിഡിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് സമരങ്ങള്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി ഹര്‍ജികളാണ് കോടതിയ്ക്ക് മുന്നിലെത്തിയത്. സംസ്ഥാനത്ത് ആള്‍ക്കൂട്ട സമരങ്ങള്‍ വ്യാപകമാണെന്നും ഹര്‍ജിക്കാര്‍ വാദിച്ചു.

സാമൂഹ്യ അകലം ലംഘിച്ച് സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ സമരം നടത്തുന്ന ചിത്രങ്ങള്‍ അടക്കം ഹര്‍ജിക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ഇത് പരിഗണിച്ചാണ് കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് സമരം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് കോടതി സര്‍ക്കാരിന് നിര്‍ദേശം നല്‍കിയത്. ദുരന്ത നിവാരണ വകുപ്പുകള്‍ ചുമത്തി കേസ് എടുക്കണമെന്നും ഹൈക്കോടതി സര്‍ക്കാരിന് നിര്‍ദേശം നല്‍കി.

ENGLISH SUMMARY: HIGHCOURT ON COVID PROTOCOL VIOLATE STRIKE

YOU MAY ALSO LIKE THIS VIDEO