Web Desk

കൊച്ചി

June 04, 2021, 3:39 pm

കോവിഡ് പ്രോട്ടോക്കോള്‍ ലംഘനം; വി ഡി സതീശനെതിരെ എന്ത് നടപടി സ്വീകരിച്ചുവെന്ന് വിശദമാക്കണമെന്ന് ഹൈക്കോടതി

Janayugom Online

കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചതിന് പ്രതിപക്ഷ നേതാവിനെതിരെ ലഭിച്ച പരാതിയില്‍ എന്ത് നടപടി സ്വീകരിച്ചുവെന്ന് വിശദീകരിക്കാന്‍ സംസ്ഥാന പൊലീസ് മേധാവിക്ക് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി.  എ ഐ വൈ എഫ് സംസ്ഥാന ജോ. സെക്രട്ടറി എൻഅരുൺ  സമർപ്പിച്ച ഹർജിയിൻമേലാണ് നടപടി.  ലോക്ഡൗൺ നിലനിൽക്കെ കോവിഡ് മാനദണ്ഡങ്ങൾ  ലംഘിച്ച് നൂറു കണക്കിനാളുകൾ പങ്കെടുത്ത് വി ഡി സതീശൻ സ്വീകരണം ഏറ്റുവാങ്ങിയതിന്റെ വീഡിയോ തെളിവായി നൽകിയാണ് എൻ അരുൺ ഡി ജി പിക്ക് പരാതി നൽകിയിരുന്നത്.

പരാതിയിൻമേൽ കേസെടുക്കുകയോ പിഴ ചുമത്തുകയോ ചെയ്യാത്ത സാഹചര്യത്തിലാണ് എൻ.അരുൺ ഹൈ കോടതിയെ സമീപിച്ചത്. ഡിജിപിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ  എന്ത് നടപടികൾ സ്വീകരിച്ചു എന്ന് അറിയിക്കാൻ പോലീസിന്  ഹൈക്കോടതി നിർദ്ദേശം നൽകി. മറുപടിയുടെ അടിസ്ഥാനത്തിൽകേസ് അടുത്താഴ്ച വീണ്ടും പരിഗണിക്കും.

കോവിഡ് സുരക്ഷയുടെ പേര് പറഞ്ഞ് കേരള ഗവൺമെൻ്റിൻ്റെ സത്യപ്രതിജ്ഞ ചടങ്ങ് ബഹിഷ്കരിച്ച പ്രതിപക്ഷ നേതാവാണ് സാമൂഹിക അകലം പാലിക്കാതെ സ്വീകരണം ഏറ്റുവാങ്ങിയതെന്നും ഈ നടപടിലൂടെ പ്രതിപക്ഷത്തിൻ്റെ ഉദ്ദേശ ശുദ്ധി വ്യക്തമായെന്നും ഹർജിക്കാരനായ എൻ അരുൺ പറഞ്ഞു. ജനങ്ങൾക്ക് പ്രതിപക്ഷത്തിൻ്റെ യഥാ ർത്ഥ മുഖം മനസ്സിലാക്കിക്കൊടുക്കാനാണ് പരാതിയുമായി മുന്നോട്ടു പോകുന്നതെന്നും എൻ.അരുൺ പറഞ്ഞു. അഡ്വ.എസ് രഞ്ജിത് മുഖേനയാണ് ഹർജ്ജിക്കാരൻ  ഹൈകോടതിയെ സമീപിച്ചത്.

Eng­lish sum­ma­ry: Covid pro­to­col vio­la­tion by VD Sathee­shan followup

You may also like this video: