September 28, 2022 Wednesday

Related news

September 26, 2022
September 26, 2022
September 23, 2022
September 22, 2022
September 17, 2022
September 14, 2022
September 14, 2022
September 13, 2022
September 6, 2022
September 1, 2022

ലക്ഷദ്വീപിൽ പുതിയ ചട്ടങ്ങൾ: സാവകാശം വേണമെന്ന ആവശ്യം ഹൈക്കോടതി നിരസിച്ചു

Janayugom Webdesk
കൊച്ചി
May 31, 2021 2:20 pm

ലക്ഷദ്വീപിലെ പുതിയ ചട്ടങ്ങൾ നടപ്പാക്കും മുൻപ് ജനങ്ങൾക്ക് തർക്കങ്ങളും ശുപാർശകളും സമർപ്പിക്കാൻ കൂടുതൽ സാവകാശം അനുവദിക്കണമെന്ന ആവശ്യം ഹൈക്കോടതി നിരസിച്ചു.തർക്കങ്ങൾ സമർപ്പിക്കാൻ മുപ്പത് ദിവസങ്ങൾ നൽകണമെന്ന വ്യവസ്ഥ ഉണ്ടായിട്ടും 21 ദിവസങ്ങൾ മാത്രമാണ് നൽകിയതെന്ന് ചൂണ്ടിക്കാട്ടി കവരത്തി സ്വദേശി മുഹമ്മദ് സാദിക്ക് സമർപ്പിച്ച പൊതുതാൽപ്പര്യ ഹർജിയാണ് ജസ്റ്റിസുമാരായ മുഹമ്മദ് മുഷ്താക്ക്, കൗസർ ഇടപ്പഗത്ത് എന്നിവരടങ്ങുന്ന ഡിവിഷൻ ബഞ്ച് പരിഗണിച്ചത്.

എന്നാൽ ഹർജിക്കാരന് രണ്ടാഴച്ചക്കകം തർക്കങ്ങളും ശുപാർശകളും അഡ്മിനിസ്ട്രേറ്റർക്ക്‌ സമർപ്പിക്കാമെന്നും അത് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് അയച്ചുനൽകണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്. തർക്കങ്ങൾ പരിശോധിക്കണമോ എന്ന കാര്യം പരിശോധിക്കേണ്ടത് കേന്ദ്ര സർക്കാരാണന്നും ഡിവിഷൻ ബഞ്ച് വ്യക്തമാക്കി.

Eng­lish sum­ma­ry: High­court on lak­shad­weep isssue
You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.