23 April 2024, Tuesday

Related news

April 17, 2024
April 10, 2024
April 5, 2024
March 27, 2024
February 22, 2024
February 21, 2024
February 19, 2024
February 17, 2024
December 22, 2023
December 19, 2023

ഇതുപോലെയുള്ള അപകടങ്ങള്‍ ലോകത്ത് ഒരിടത്തും ഉണ്ടാകില്ല: ഹൈക്കോടതി

Janayugom Webdesk
കൊച്ചി
October 6, 2022 4:41 pm

വടക്കഞ്ചേരിയില്‍ ഹൈക്കോടതിയുടെ ഇടപെടല്‍. റോഡില്‍ വലിയ വാഹനങ്ങളുടെ ഓവര്‍ടേക്കിങ് നിരോധിക്കാന്‍ തടസമെന്താണെന്ന് ഹൈക്കോടതി ചോദിച്ചു. വാഹനങ്ങള്‍ റോഡില്‍ ലൈന്‍ ട്രാഫിക്ക് പാലിക്കുന്നുവെന്ന് ഉറപ്പാക്കണമെന്നും ഇതുപോലെയുള്ള അപകടങ്ങള്‍ ലോകത്ത് ഒരിടത്തും ഉണ്ടാകില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. അപകടത്തില്‍ മരിച്ചവരുടെ വേദനയില്‍ പങ്കുചേരുന്നതായും കോടതി പറഞ്ഞു. ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണറോട് വെള്ളിയാഴ്ച ഹാജരാകാനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

അതേസമയം ടൂര്‍ പോകുന്നവിവരം സ്‌കൂള്‍ അധികൃതര്‍ തങ്ങളെ അറിയിച്ചിരുന്നില്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ് ഹൈക്കോടതിയെ അറിയിച്ചു. വടക്കഞ്ചേരിയിലെ ബസ് അപകടത്തില്‍ ഹൈക്കോടതി ഇടപെട്ടതിന് പിന്നാലെയാണ് മോട്ടോര്‍ വാഹന വകുപ്പ് ഹൈക്കോടതിയില്‍ വിശദീകരണം നല്‍കിയത്. കൂടാതെ അപകടത്തില്‍ കെഎസ്ആര്‍ടിസിയുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായിട്ടില്ലെന്ന് സംസ്ഥാന സര്‍ക്കാരും കോടതിയെ അറിയിച്ചു. സംഭവത്തില്‍ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി.

അപകടത്തില്‍ അഞ്ച് വിദ്യാര്‍ത്ഥികളടക്കം ഒമ്പതുപേരാണ് മരിച്ചത്. അപകടത്തിന് കാരണം ടൂറിസ്റ്റ് ബസിന്റെ അമിതവേഗമാണെന്നാണ് പ്രാഥമികനിഗമനം. ഈ സാഹചര്യത്തിലാണ് സംഭവത്തില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തത്.

Eng­lish Sum­ma­ry: high­court reg­is­ters suo motu on Vadakkencher­ry bus accident
You may also like this video

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.