നടിയെ അക്രമിച്ച കേസിൽ ദിലീപിന് തിരിച്ചടി. നടിയെ ആക്രമിച്ച കേസും പൾസർ സുനി തന്നെ ഭീഷണീപെടുത്തിയെന്ന കേസും രണ്ടായി പരിഗണിക്കണമെന്ന ദിലീപിന്റെ ഹർജി ഹൈക്കോടതി തളളി. പൾസർ സുനി ഭീഷണീപെടുത്തിയ കേസിൽ ഇര താനാണെന്നും, ഒരേ കേസിൽ പ്രതിയായും ഇരയായും കണക്കാക്കരുതെന്നും ദിലീപ് ആവശ്യപ്പെട്ടു. കേസ് രണ്ടായി പരിഗണിക്കേണ്ട ആവശ്യമില്ലെന്ന് കോടതി വ്യക്തമാക്കി.
പൾസർ സുനി ദിലീപിനെ ഭീഷണീപെടുത്തിയത് നടിയെ ആക്രമിച്ച കേസിന്റെ തുടർച്ചയാണെന്നായിരുന്നു പ്രോസിക്യുഷൻ നിലപാട്. പൾസർ സുനി ജയിലിൽ നിന്ന് ദിലീപിനെ വിളിച്ചത് നടിയെ ആക്രമിച്ചതിനുള്ള പണം കൈക്കലാക്കനാണെന്ന പ്രോസിക്യുഷന് വാദം കോടതി അംഗീകരിച്ചു.
അതേ സമയം, നടിയെ ആക്രമിച്ച കേസിലെ സാക്ഷി വിസ്താരത്തിനായി കുഞ്ചാക്കോ ബോബനും ബിന്ദു പണിക്കരും കൊച്ചിയിലെ കോടതിയിൽ ഹാജരായി. കുഞ്ചാക്കോ ബോബന്റെ സാക്ഷി വിസ്താരമാണ് ആദ്യം തുടങ്ങിയത്. നേരത്തെ കുഞ്ചാക്കോ ബോബൻ സമൻസ് അയച്ചെങ്കിലും ഷൂട്ടിംഗ് തിരക്ക്മൂലം എത്താനായില്ല.
ENGLISH SUMMARY: Highcourt rejected Dileep’s plea
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.