വിസ്മയ കേസ് അന്വേഷണം സ്റ്റേ ചെയ്യണമെന്ന പ്രതി കിരണ്‍ കുമാറിന്റെ ആവശ്യം ഹെെക്കോടതി നിരസിച്ചു. എഫ്ഐആർ റദ്ദാക്കണമെന്ന കിരൺകുമാറിന്റെ ഹർജി പരിഗണിക്കുന്നത് ജൂലൈ 26 ലേക്ക് മാറ്റി. ഹർജിയിലെ പിഴവുകൾ തിരുത്തി വീണ്ടും നൽകാൻ കോടതിയുടെ നിർദ്ദേശം. സ്ത്രീധന പീഡന മരണമെന്ന കുറ്റം നിലനില്‍ക്കില്ലെന്നാണ് പ്രതിയുടെ വാദം. കഴിഞ്ഞ ദിവസമാണ് കിരണ്‍ കുമാര്‍ ഹെെക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.
അതേസമയം, വിസ്മയയെ വിവാഹത്തിന് ശേഷം അഞ്ച് തവണ മർദ്ദിച്ചിരുവെന്നാണ് കിരണിന്റെ മൊഴി. മരിച്ച ദിവസം മർദ്ദനമുണ്ടായിട്ടില്ലെന്നും കിരൺ മൊഴി നൽകി. കിരണിനെ ശാസ്താംനടയിലെ വീട്ടിൽ എത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തി. ചോദ്യങ്ങളോടെല്ലാം നിർവികാരമായിട്ടായിരുന്നു കിരണിന്റെ പ്രതികരണം.
മദ്യപിച്ചാൽ കിരൺ കുമാറിന്റെ സ്വഭാവത്തിനുണ്ടാകുന്ന മാറ്റത്തെ കുറിച്ച് പൊലീസ് മനശാസ്ത്രജ്ഞരുടെ അഭിപ്രായം തേടിയിട്ടുണ്ട്. വിസ്മയുടെ സുഹൃത്തുക്കളുടേയും ചില ബന്ധുക്കളുടേയും രഹസ്യമൊഴിയും അന്വേഷണ സംഘം രേഖപ്പെടുത്തി.
English summary: Highcourt rejects kiran kumar’s demand to stay case investigation
You may also like this video: