വി​മ​ത എം​എ​ൽ​എ​മാ​ർ​ക്കെ​തി​രെ ന​ട​പ​ടി പാ​ടി​ല്ല; രാ​ജ​സ്ഥാ​നി​ൽ ത​ൽ​സ്ഥി​തി തുടരും

Web Desk

ജ​യ്‌പൂ​ർ

Posted on July 24, 2020, 11:02 pm

സ്വന്തം ലേഖകൻ

രാ​ജ​സ്ഥാ​നി​ൽ വി​മ​ത എം​എ​ൽ​എ​മാ​ർ​ക്കെ​തി​രെ ത​ൽ​ക്കാ​ലം ന​ട​പ​ടി പാ​ടി​ല്ലെ​ന്നും ത​ൽ​സ്ഥി​തി തു​ട​ര​ണ​മെ​ന്നും നിയമസഭാ സ്പീ​ക്ക​ർക്ക് രാജസ്ഥാൻ ഹൈ​ക്കോ​ട​തി നിർദ്ദേശം. ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റിനൊപ്പമുള്ള എംഎൽഎമാരെ അയോഗ്യരാക്കുന്നതിനായുള്ള നീക്കത്തിന് ഇത് താത്കാലിക തിരിച്ചടിയായി മാറി. കേ​സി​ന്റെ വാ​ദം വി​ശ​ദ​മാ​യി കേ​ള്‍​ക്കാ​ന്‍ തീ​രു​മാ​നി​ച്ച​തി​ന്റെ ഭാ​ഗ​മാ​യാ​ണ് കോടതിയുടെ ഉത്തരവ്. കേ​സി​ൽ കേ​ന്ദ്ര സ​ർ​ക്കാ​രി​നെ​യും ക​ക്ഷി ചേ​ർ​ക്ക​ണ​മെ​ന്ന സ​ച്ചി​ൻ പൈ​ല​റ്റി​ന്റെ ആ​വ​ശ്യം അ​വ​സാ​ന നി​മി​ഷം ഹൈ​ക്കോ​ട​തി അം​ഗീ​ക​രി​ച്ചി​രു​ന്നു. വിധി പ്രസ്താവിക്കാനിരുന്ന കേസില്‍ ഇത്തരമൊരു നടപടി അസാധാരണമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

കൂറുമാറ്റ നിരോധന നിയമം വിമത എംഎല്‍എമാര്‍ക്ക് ബാധകമാകുമോ എന്ന വിഷയത്തിലാണ് കേന്ദ്രത്തിന്റെ അഭിപ്രായം ഹൈക്കോടതി കേള്‍ക്കുക. മ​റു​പ​ടി ന​ല്‍​കു​ന്ന​തി​ന് കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ കൂടുതൽ സ​മ​യം ആ​വ​ശ്യ​പ്പെ​ടുകയും ചെയ്തു. ഇതോടെ തിങ്കളാഴ്ച വരെ തല്‍സ്ഥിതി തുടരാൻ ഹൈക്കോടതി ഉത്തരവിടുകയായിരുന്നു.

ഇതിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് കോൺഗ്രസ് വ്യക്തമാക്കിയിട്ടുണ്ട്. സ്പീക്കർ സി പി ജോഷിയുടെ ഹർജി തിങ്കളാഴ്ച സുപ്രീംകോടതി വീണ്ടും പരിഗണിക്കുന്നുമുണ്ട്. നേ​ര​ത്തെ, എം​എ​ൽ​എ​മാ​രെ അ​യോ​ഗ്യ​രാ​ക്കു​ന്ന ന​ട​പ​ടി​ക​ൾ താ​ത്കാ​ലി​ക​മാ​യി ത​ട​ഞ്ഞ ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ് സ്റ്റേ ​ചെ​യ്യാ​ന്‍ സു​പ്രീം​കോ​ട​തി വി​സ​മ്മ​തി​ച്ചി​രു​ന്നു. വി​ഷ​യം ജ​നാ​ധി​പ​ത്യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട​താ​ണെ​ന്നും കൂ​ടു​ത​ൽ വാ​ദം കേ​ൾ​ക്കേ​ണ്ട​തു​ണ്ടെ​ന്നും സുപ്രീംകോടതി വ്യ​ക്ത​മാ​ക്കി​യിരുന്നു. ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതിയുടെ തീർപ്പിന് വിധേയമായിരിക്കുമെന്നും ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ച് അറിയിച്ചിട്ടുണ്ട്.

രാജ്ഭവനിൽ ഗെലോട്ടിന്റെ ശക്തിപ്രകടനം

ജയ്‌പൂർ: ഹൈക്കോടതി വിധിക്ക് പിന്നാലെ രാജസ്ഥാനില്‍ നാടകീയമായ രാഷ്ട്രീയനീക്കങ്ങൾ. നിയമസഭാ സമ്മേളനം വിളിച്ചു ചേര്‍ക്കില്ലെന്ന് ഗവര്‍ണര്‍ കല്‍രാജ് മിശ്ര നിലപാട് സ്വീകരിച്ചതോടെ രാജ്ഭവന് മുന്നിൽ മുഖ്യമന്ത്രി അശോക് ഗെലോട്ടും എംഎല്‍എമാരും നിരാഹാര സത്യഗ്രഹം തുടങ്ങി. രാജ്ഭവന് മുന്നിലെ പുല്‍ത്തകിടിയില്‍ കുത്തിയിരുന്നാണ് എംഎല്‍എമാരുടെ സമരം. തിങ്കളാഴ്ച സഭാ സമ്മേളനം വിളിക്കണമെന്നും ഭൂരിപക്ഷം തെളിയിക്കാന്‍ അവസരം നല്‍കണമെന്നുമാണ് ഗെലോട്ട് ആവശ്യപ്പെടുന്നത്. ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തിയെങ്കിലും കോവിഡ് പശ്ചാത്തലത്തില്‍ നിയമസഭാ സമ്മേളനത്തിന് അനുമതി നല്‍കില്ലെന്ന് നിലപാട് സ്വീകരിക്കുകയായിരുന്നു. ഗവര്‍ണര്‍ മുകളില്‍നിന്നുള്ള സമ്മര്‍ദ്ദത്തിലാണെന്നായിരുന്നു മുഖ്യമന്ത്രി ഇതിനോട് പ്രതികരിച്ചത്. തുടർന്നാണ് മൂന്ന് ബസുകളിലായി റിസോര്‍ട്ടില്‍ നിന്നും എംഎല്‍എമാരെ രാജ്ഭവനിലെത്തിച്ച് അണിനിരത്തിയത്. 120 പേരുടെ പിന്തുണ തനിക്കുണ്ടെന്നാണ് ഗെലോട്ടിന്റെ അവകാശവാദം.

Eng­lish sum­ma­ry: High­court state­ment on Rajasthan polit­i­cal cri­sis

You may also like this video: