Web Desk

കോഴിക്കോട്

August 12, 2020, 9:46 am

ക്വാറികളുടെ ദൂരപരിധി; ഗ്രീൻ ട്രിബ്യൂണൽ ഉത്തരവിന് ഹൈക്കോടതിയുടെ സ്റ്റേ

Janayugom Online

ജനവാസ കേന്ദ്രങ്ങളിൽ നിന്നുള്ള ക്വാറികളുടെ ദൂരപരിധി ഉയർത്തിയുള്ള ഗ്രീൻ ട്രിബ്യൂണൽ ഉത്തരവ് സ്റ്റേ ചെയ്ത് ഹൈക്കോടതി. ദൂരപരിധി 50 മീറ്റർ തന്നെ മതിയെന്ന സർക്കാർ നിലപാടാണ് ക്വാറി ഉടമകൾക്ക് തുണയായത്. ഗ്രീൻ ട്രിബ്യുണലിന്റെ ഉത്തരവിനെതിരെ സുപ്രിം കോടതിയെ സമീപിക്കുമെന്ന് സർക്കാർ കോടതിയിൽ അറിയിച്ചു.

ദൂരപരിധി 50 മീറ്റർ തന്നെ മതിയെന്നും സർക്കാർ നിലപാടറിയിച്ചിട്ടുണ്ട്. ജനവാസ കേന്ദ്രങ്ങളിൽ നിന്ന് 50 മീറ്റർ അകലത്തിൽ ക്വാറികൾ അനുവദിക്കാനുള്ള സംസ്ഥാന സർക്കാർ തീരുമാനം ദേശീയ ഹരിത ട്രിബ്യുണൽ റദ്ദാക്കിയിരുന്നു. 100 മുതൽ 200 മീറ്റർ അകലെ മാത്രമേ ക്വാറികൾക്ക് പ്രവർത്തിപ്പിക്കാവൂ എന്നായിരുന്നു ഗ്രീൻ ട്രൈബ്യൂണൽ ഉത്തരവ്.

ഈ ഉത്തരവനുസരിച്ച് ദൂരപരിധി പാലിക്കാത്ത എല്ലാ ക്വാറികളും അടച്ചുപൂട്ടേണ്ടിവരുമായിരുന്നു. സംസ്ഥാനത്ത് ജനവാസ കേന്ദ്രങ്ങൾക്ക് 50 മീറ്റർ അകലെ ക്വാറികൾ അനുവദിക്കാൻ സർക്കാർ തീരുമാനിച്ചിരുന്നു. കഴിഞ്ഞ രണ്ട് വർഷത്തിൽ ഇത്തരത്തിൽ നിരവധി ക്വാറികൾക്ക് ലൈൻസൻസ് നൽകിയിട്ടുണ്ട്. സ്ഫോടനം നടത്തിയുള്ള ക്വാറികൾക്ക് 200 മീറ്ററും സ്ഫോടന മില്ലാതെയുള്ള ഖനനത്തിന് 100 മീറ്റർ അകലവും ജനവാസ മേഖലയിൽ ഉറപ്പാക്കണമെന്നായിരുന്നു ദേശീയ ഹരിത ട്രൈബ്യൂണൽ ഉത്തരവ്.

Eng­lish sum­ma­ry; high­court stay; green tri­bunal rulig oAn quar­ry distance

You may also like this video;