November 30, 2022 Wednesday

Related news

July 6, 2022
July 5, 2022
June 8, 2022
March 31, 2022
February 1, 2022
December 31, 2021
December 2, 2021
September 10, 2021
June 11, 2021
March 16, 2021

ഉന്നത വിദ്യാഭ്യാസം: പെൺകുട്ടികളുടെ എണ്ണത്തിൽ 18.2 ശതമാനം വർധന

Janayugom Webdesk
ന്യൂഡൽഹി
June 11, 2021 10:50 am

അഞ്ചുവർഷത്തിനുള്ളിൽ ഉന്നതവിദ്യാഭ്യാസ മേഖലയിൽ പ്രവേശനം നേടിയ വിദ്യാർത്ഥിനികളുടെ എണ്ണത്തിൽ 18.2 ശതമാനം വർധന. കേന്ദ്ര വിദ്യാഭ്യാസമന്ത്രി രമേശ് പൊക്രിയാൽ നിഷാങ്ക് പുറത്തിറക്കിയ ‘ഉന്നതവിദ്യാഭ്യാസം: അഖിലേന്ത്യാ സർവേ (എഐഎസ്എച്ച്ഇ)’ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

2015–2016 മുതൽ 2019–2020 വരെ ഉന്നതവിദ്യാഭ്യാസ മേഖലയിലെ വിദ്യാർത്ഥികളുടെ മൊത്തം പ്രവേശന നിരക്കിൽ 11.4 ശതമാനത്തിന്റെ വർധനയുണ്ട്. ഇതേകാലയളവിലാണ് വിദ്യാർഥിനികളുടെ പ്രവേശനനിരക്കിൽ 18.2 ശതമാനം വർധന. 2018–-2019 വർഷം പ്രവേശനം 3.74 കോടിയായിരുന്നെങ്കിൽ 2019–2020ൽ ഇത് 3.85 കോടിയായി ഉയർന്നു. 2014–2015ൽ ആകെ പ്രവേശനം നേടിയിരുന്നത് 3.42 കോടി പേരായിരുന്നു.

2014–2015 ൽ 1.17 ലക്ഷം പേരായിരുന്നു പിഎച്ച്ഡി ഗവേഷണം നടത്തിയിരുന്നതെങ്കിൽ 2019–-2020ൽ ഇത് 2.03 ലക്ഷമായി. 2019–-2020ൽ ഉന്നതവിദ്യാഭ്യാസമേഖലയിലെ വിദ്യാർഥി അധ്യാപക അനുപാതം 26 ആണെന്നും റിപ്പോർട്ടിൽ പറയുന്നു.

Eng­lish sum­ma­ry; High­er edu­ca­tion: 18.2 per cent increase in the num­ber of girls

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.