10 October 2024, Thursday
KSFE Galaxy Chits Banner 2

Related news

September 10, 2024
July 1, 2024
May 31, 2023
May 29, 2023
March 22, 2023
February 7, 2023
July 6, 2022
July 5, 2022
June 8, 2022
March 31, 2022

ഉന്നത വിദ്യാഭ്യാസ കോണ്‍ക്ലേവ് : ഒരുക്കങ്ങള്‍ തുടങ്ങി

Janayugom Webdesk
തിരുവനന്തപുരം
September 10, 2024 10:22 am

സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസത്തിന്റെ ഹബ്ബാക്കാനുള്ള ലക്ഷ്യത്തിന്റെ ആദ്യപടിയായി ഉന്നതവിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിക്കുന്ന കോണ്‍ക്ലേവിന്റെ ഒരുക്കങ്ങള്‍ ആരംഭിച്ചു. നൈപുണ്യവും തൊഴില്‍ ലഭ്യതയും. വ്യവസായ സഹകരണം,ഇന്റര്‍ ട്രാന്‍സ്ഡിസിപ്ലിനറി റിസര്‍ച്ച്,പരമ്പരാഗത കോഴ്സുകളുടെ നവീകരണം എന്നിവയില്‍അധിഷ്ഠിതമായാണ് കോൺക്ലേവ് സംഘടിപ്പിക്കുന്നത്.

നവംബർ, ഡിസംബർ മാസങ്ങളിൽ സർവകലാശാലകളിലും കോളേജുകളിലുമായി സെമിനാറുകളും ചർച്ചകളും സംഘടിപ്പിക്കും.ഈ ചർച്ചകളുടെ സംക്ഷിപ്‌ത രൂപവും കോൺക്ലേവിൽ അവതരിപ്പിക്കും.സംസ്ഥാന ഉന്നതവിദ്യാഭ്യാസ കൗൺസിലിനാണ് ചുമതല.ആദ്യഘട്ടം സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ ഡിസംബർ 16, 17, 18 തീയതികളിൽ തിരുവനന്തപുരത്ത് നടക്കും. ഉദ്യമം എന്ന പരിപാടിയുടെ തയ്യാറെടുപ്പുകൾ‌ സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കി വരികയാണ്.

എൻജിനിയറിങ് കോളേജുകൾ, പോളിടെക്നിക്കുകൾ ‚ഐഎച്ച്ആർ‌ഡി എന്നിവരുടെ നേതൃത്വത്തിൽ ശാസ്ത്ര പ്രദർശനങ്ങൾ‌ സംഘടിപ്പിക്കുന്നതും പരി​ഗണനയിലാണ്.രണ്ടാംഘട്ടം 19, 20 തീയതികളിൽ കൊച്ചിയിലും നടത്തും.കേരളത്തിൽ പഠിക്കുന്ന മറ്റ് സംസ്ഥാനങ്ങളിലെയും വിദേശവിദ്യാർഥികളുടെയും സം​ഗമം നടത്തും. ഉന്നത വിദ്യാഭ്യാസ സ്ഥാപനമേധാവികളെയുംപങ്കെടുപ്പിക്കാനുള്ള പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.