June 27, 2022 Monday

Latest News

June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022

മൂന്ന് വർഷത്തിനിടെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ആത്മഹത്യ ചെയ്ത വിദ്യാർത്ഥികളുടെ എണ്ണം ഞെട്ടിക്കുന്നത്

By Janayugom Webdesk
December 11, 2019

ന്യൂഡൽഹി: കഴിഞ്ഞ മൂന്ന് വർഷത്തിനിടെ രാജ്യത്തെ ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങളിൽ ആത്മഹത്യ ചെയ്തത് 81 വിദ്യാർഥികളെന്ന് കേന്ദ്രസർക്കാരിന്റെ ഔദ്യോഗികകണക്കുകൾ. അഞ്ച് വർഷത്തിനിടെ പത്ത് ഐഐടികളിൽ മാത്രം 27 വിദ്യാർഥികൾ ആത്മഹത്യ ചെയ്തുവെന്ന വിവരങ്ങൾക്ക് പിന്നാലെയാണ് കേന്ദ്രസർക്കാരിന്റെ കണക്കുകൾ പുറത്തുവന്നിരിക്കുന്നത്. മനുഷ്യവിഭവ വികസന വകുപ്പ് മന്ത്രി രമേശ് പൊക്രിയാൽ നിഷാങ്ക് ലോക് സഭയിൽ ചോദ്യങ്ങൾക്ക് മറുപടിയായാണ് കണക്കുകൾ പുറത്തുവിട്ടത്. കേന്ദ്രസർക്കാരിന്റെ കണക്കുകൾ പ്രകാരം മൂന്നുവർഷത്തിനിടെ 16 വിദ്യാർഥികളാണ് ഐഐടികളിൽ ആത്മഹത്യചെയ്തത്.

എൻഐടിയിൽ മാത്രം 12 വിദ്യാർഥികളും വിവിധ കേന്ദ്രയൂണിവേഴ്സിറ്റികളിലായി 21 പേരും എൻജിനീയറിങ് കോളജുകളിൽ 28 പേരുമാണ് ആത്മഹത്യ ചെയ്തത്. ഈ മാസം രണ്ടിന് വിവരാവകാശ പ്രവർത്തകൻ ചന്ദ്രശേഖർ ഗൗർ നൽകിയ വിവരാവകാശത്തിന് മറുപടിയായാണ് അഞ്ചുവർഷത്തെ ആത്മഹത്യ വിവരങ്ങൾ പുറത്തുവന്നത്. 2014–2019 വർഷങ്ങളിൽ മരിച്ച വിദ്യാർഥികളുടെ കണക്കാണ് ഇത്. ആദ്യ സ്ഥാനം മദ്രാസ് ഐഐടിക്ക് ലഭിച്ചപ്പോൾ പട്ടികയിൽ രണ്ടാം സ്ഥാനത്ത് ഐഐടി ഖോരഗ്പൂരും മൂന്നാം സ്ഥാനത്ത് ഐഐടി ഡൽഹിയും, ഐഐടി ഹൈദരാബാദുമാണ്.

you may also like this video

ഏഴ് പേരാണ് മദ്രാസ് ഐഐടിയിൽ ആത്മഹത്യ ചെയ്തത്. ഐഐടി ഖോരഗ്പൂരിൽ അഞ്ചും ഐഐടി ഡൽഹിയിൽ നിന്നും ഐഐടി ഹൈദരാബാദിൽ നിന്നും മൂന്ന് വീതം വിദ്യാർഥികളും, ഐഐടി ബോംബെയിൽ നിന്ന് രണ്ട് പേരും, ഐഐടി ഗുവാഹത്തി, ഐഐടി റൂർക്കി എന്നിവിടങ്ങളിൽ നിന്ന് രണ്ട് വീതം വിദ്യാർഥികളും ഈ കാലയളവിൽ ആത്മഹത്യ ചെയ്തു. വാരണാസി, ധൻബാദ്, കാൻപൂർ ഐഐടികളിൽ ഓരോ വിദ്യാർഥിയും ആത്മഹത്യ ചെയ്തിട്ടുണ്ട്.
കുട്ടികളിലെ ആത്മഹത്യാ പ്രവണത തടയാൻ എന്ത് നടപടിയാണ് എടുത്തതെന്ന ചോദ്യത്തിന് ഐഐടികളിൽ എല്ലാ സേവനവും ലഭ്യമാണെന്നും, സ്റ്റുഡന്റ് ഗ്രീവൻസ് സെൽ, ഡിസിപ്ലിനറി ആക്ഷൻ കമ്മിറ്റി, കൗൺസിലിംഗ് സെന്റർ എന്നിവ പ്രവർത്തിക്കുന്നുണ്ടെന്നുമായിരുന്നു മറുപടി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.