20 April 2024, Saturday

ഉയര്‍ന്ന പെന്‍ഷന്‍: സമയം നീട്ടണമെന്ന് ഇപിഎഫ്ഒ

Janayugom Webdesk
ന്യൂഡൽഹി
February 26, 2023 11:23 pm

എംപ്ലോയീസ് പെൻഷൻ സ്‌കീമിന് (ഇപിഎസ്) കീഴിൽ ഉയർന്ന പെൻഷന് അപേക്ഷിക്കാനുള്ള സമയം നീട്ടി നല്‍കണമെന്നാവശ്യപ്പെട്ട് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ കേന്ദ്ര സര്‍ക്കാരിനെ സമീപിച്ചു. സുപ്രീം കോടതി അനുവദിച്ച സമയപരിധി മാര്‍ച്ച് നാലിന് അവസാനിക്കാനിരിക്കെയാണ് ഇപിഎഫ്ഒയുടെ നീക്കം. അതേസമയം ഇപിഎഫ്ഒയുടെ ആവശ്യത്തില്‍ തൊഴില്‍ മന്ത്രാലയം തീരുമാനമൊന്നും എടുത്തിട്ടില്ല. 

ഇപിഎസിനു കീഴിൽ ഉയർന്ന പെൻഷന് അപേക്ഷിക്കാനുള്ള മാനദണ്ഡം വിശദമാക്കിയുള്ള സര്‍ക്കുലര്‍ കഴിഞ്ഞ ആഴ്ച ഇപിഎഫ്‌ഒ പുറത്തിറക്കിയിരുന്നു. സമയപരിധി ദീര്‍ഘിപ്പിക്കണമെന്നാവശ്യപ്പെട്ട് നിരവധി തൊഴില്‍ ഉടമകളും തൊഴിലാളി സംഘടനകളും തങ്ങളെ സമീപിച്ചതിനാലാണ് വിഷയം തൊഴില്‍ മന്ത്രാലയത്തിന് വിട്ടതെന്നാണ് ഇപിഎഫ്ഒയുടെ പ്രതികരണം. 

Eng­lish Summary;Higher pen­sion: EPFO ​​to extend time
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.