ഹയര്‍സെക്കന്‍ഡറി ഒന്നാംവര്‍ഷ പ്രവേശനം ജൂലെെ 29 മുതല്‍ ആരംഭിക്കും

Web Desk

തിരുവനന്തപുരം

Posted on July 23, 2020, 9:06 pm

ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി ഒന്നാം വര്‍ഷ പ്രവേശന നടപടികള്‍ ജൂലെെ 29 മുതല്‍ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ . നേരത്തേ ജൂലെെ 24 ന് എന്നാണ് അറിയിച്ചിരുന്നത്. കോവിഡ് പശ്ചാതലത്തില്‍ ഈ വര്‍ഷത്തെ പ്രവേശനം പൂര്‍ണമായും ഓണ്‍ലെെനായിരിക്കും.

വിദ്യാര്‍ത്ഥികള്‍ക്ക് സ്വന്തമായി ഓണ്‍ലെെനായി അപേക്ഷിക്കാം. ഓഗസ്റ്റ് 14 വരെയാണ് അപേക്ഷ സ്വീകരിക്കുന്നത്. വിദ്യാര്‍ത്ഥികളെ സഹായിക്കുന്നതിനായി സ്കൂളുകളില്‍ ഓണ്‍ലെെന്‍ സംവിധാനങ്ങളോടെ ഹെല്‍പ് ഡെസ്ക് പ്രവര്‍ത്തിക്കും.സ്വന്തമായി അപേക്ഷിക്കാന്‍ സാധിക്കാത്തവര്‍ക്ക് അടുത്തുള്ള സ്കൂളുകളിലെ ഹെല്‍പ് ഡെസ്ക്കുകളെ സമീപിക്കാം.

Eng­lish sum­ma­ry: High­er sec­ondary admis­sion process starts

you may also like this video: