തെരഞ്ഞെടുപ്പ് കമ്മീഷനിൽ രജിസ്റ്റർ ചെയ്ത ഏറ്റവും കൂടുതല്‍ പാർട്ടികൾ കേരളത്തില്‍; ഇവയാണ് അവ

ബിജു കിഴക്കേടത്ത്
Posted on April 13, 2019, 7:16 pm

ദേശീയ പാർട്ടികൾ 7, സംസ്ഥാന പാർട്ടിൾ 64, മറ്റുള്ളവർ 2349

മാനന്തവാടി: ഇന്ത്യയിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകരിച്ച പാർട്ടികളുടെ ആകെ എണ്ണം 2420. ഇതിൽ ഏഴ് ദേശിയ പാർട്ടികളും 64 സംസ്ഥാന പാർട്ടികളും. 2349 തെരഞ്ഞെടുപ്പ് കമ്മീഷനിൽ റജിസ്റ്റർ ചെയ്ത പാർട്ടികളും ഇന്ത്യയിലുണ്ട്. 2019 മാർച്ച് 15ന് 25നും തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്ത് വിട്ട കണക്കാണിത്.
കേരളത്തിൽ ദേശീയ പാർട്ടികൾക്ക് പുറമേ നാല് സംസ്ഥാന പാർട്ടികളും 17 രജിസ്റ്റർ ചെയ്ത പാർട്ടികളുമുണ്ട്. തൃണമൂൽ കോൺഗ്രസ്, കോൺഗ്രസ്, ബിജെപി, ബിഎസ്പി, സിപിഎം, സിപിഐ, എൻസിപി, എന്നി കക്ഷികളാണ് ദേശിയപാർട്ടികൾ. കേരളത്തിൽ മുസ്ലിംലീഗ്, ജനതാദൾ (എസ്) കേരള കോൺഗ്രസ് മാണി, ആർഎസ്പി എന്നി കക്ഷികൾ സംസ്ഥാന പാർട്ടികളാണ്.
ബിഡിജെഎസ്, സിഎംപി, കോൺഗ്രസ് (എസ്) ജനാധിപത്യ കേരള കോൺഗ്രസ്, ജെ.എസ്.എസ്, കേരള കോൺഗ്രസ്, കേരള കോൺഗ്രസ് (ബി) കേരള കോൺഗ്രസ് ജേക്കബ്ബ്, കേരള കോൺഗ്രസ് സ്കറിയ തോമസ് വിഭാഗം, കേരള കോൺഗ്രസ് സെക്യുലർ, കേരള ജനപക്ഷം, കേരള ജനതാപാർട്ടി, കേരള വികാസ് കോൺഗ്രസ്, ഐഎൻഎൽ, സി പി എം എൽ റെഡ്ഫ്ലാഗ്, സിപിഎംഎൽ (ലെനിസ്റ്റ്) ജനപക്ഷം സെക്യുലർ എന്നിവയാണ് കേരളത്തിലുള്ള പാർട്ടികൾ.
കണക്കുകള്‍ പ്രകാരം തെരഞ്ഞെടുപ്പ് കമ്മിഷനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഏറ്റവും കൂടുതല്‍ പാര്‍ട്ടികളുള്ളത് ഇന്ത്യയിലാണ്.