Tuesday
26 Mar 2019

സ്വർഗ്ഗത്തിലേക്കുള്ള ഹൈവേ! 59 ലക്ഷം വിലയുള്ള ബിഎംഡബ്ല്യുവിൽ അച്ഛനെ അടക്കിയ മകൻ

By: Web Desk | Tuesday 12 June 2018 1:03 PM IST


മക്കൾ ഉന്നതിയിൽ എത്തണമെന്ന് ഏതൊരു അച്ഛൻ ആഗ്രഹിക്കുംപോലെയാണ് അസുബുക്കെയുടെ അച്ഛനുംആഗ്രഹിച്ചത് . മാതാപിതാക്കളുടെ ആഗ്രഹം സാധിച്ചു കൊടുക്കാൻ ആകാത്ത മക്കൾ പിന്നീട് അവരുടെ മരണശേഷമാകും അതിനെക്കുറിച്ച് ഓർത്ത് ദുഖിക്കുക. അത് ഓർത്ത് ദുഖിച്ചിരിക്കാനൊന്നും നൈജീരിയക്കാരൻ അസുബക്കയ്ക്ക് ആയില്ല. മകൻ സ്വന്തമായി കാർ വാങ്ങുന്നതായിരുന്നു അസുബുവിന്റെ അച്ഛന്റെ ഏറ്റവും വലിയ ആഗ്രഹം. എന്നാൽ ഇത് കാണാൻ നിൽക്കാതെ അസുബുക്കെയുടെ അച്ഛൻ മരിച്ചു. മരണത്തിലെങ്കിലും അച്ഛന്റെ ആഗ്രഹം സാധിച്ചുകൊടുക്കണമെന്ന് അസുബുക്കയ്ക്ക് തോന്നി അങ്ങിനെയാണ് കൂടുതൽ ആലോചനയ്ക്ക് കാത്തുനിൽക്കാതെ അസുബു അടുത്തുള്ള ബിഎംഡബ്ല്യൂ ഷോറൂമിൽ നിന്നും ഒരു പുതുപുത്തൻ കാർ വാങ്ങിയത്. 66,000 പൗണ്ട് വിലയുണ്ട് ഈ കാറിന് അതായത് ഇന്ത്യൻ രൂപ അൻപത്തിഒൻപത് ലക്ഷത്തി നാൽപ്പത്തിയാറായിരത്തി ഇരുനൂറ്റി ഒന്ന് രൂപ 99 പൈസ.

കാർ വാങ്ങുക മാത്രമല്ല ആ പുത്രൻ ചെയ്തത് പിന്നെയോ? കാറിൽ അച്ഛന്റെ മൃതദേഹം വച്ച് ആറടി ആഴത്തിലുള്ള കുഴിവെട്ടി ബിഎംഡബ്ല്യു ഉൾപ്പടെയാണ് അടക്കുകയും ചെയ്തു . ഇയാളുടെ പ്രവർത്തിയെ അനുകൂലിച്ചും അച്ഛന്റെ ഏറ്റവും വലിയ ആഗ്രഹം സാധിക്കാനായി മകൻ ചെയ്തത് കടന്നുപോയെന്നും സോഷ്യൽ മീഡിയയും പറയുന്നു.

Related News