December 11, 2023 Monday

Related news

December 11, 2023
November 14, 2023
October 23, 2023
September 30, 2023
September 29, 2023
September 14, 2023
September 3, 2023
August 15, 2023
July 27, 2023
July 26, 2023

കര്‍ണാടകയില്‍ ഒരു കോളജില്‍കൂടി ഹിജാബ് നിരോധനം

Janayugom Webdesk
ബംഗളൂരു
February 3, 2022 10:09 pm

കര്‍ണാടകയിലെ മറ്റൊരു കോളജില്‍ കൂടി ഹിജാബ് നിരോധനം. ശിരോവസ്ത്രം ധരിച്ചെത്തിയ വിദ്യാര്‍ത്ഥിനികളെ കോളജില്‍ കയറ്റാതെ അധികൃതര്‍ തടഞ്ഞു.

കര്‍ണാടകയിലെ കുന്ദാപൂര്‍ ഗവ. കോളജിലാണ് സംഭവം. ഹിജാബ് ധരിച്ചെത്തിയ വിദ്യാര്‍ത്ഥിനികളെ പ്രിന്‍സിപ്പലും മറ്റു അധ്യാപകരും ചേര്‍ന്ന് ബലം പ്രയോഗിച്ച്‌ ഗേറ്റിന് പുറത്ത് നിര്‍ത്തുകയായിരുന്നു. വിദ്യാര്‍ത്ഥിനികള്‍ കോളജിലേക്ക് പ്രവേശിക്കാന്‍ ശ്രമിച്ചെങ്കിലും പ്രിന്‍സിപ്പല്‍ ഗേറ്റ് ശക്തമായ അടച്ചുപിടിക്കുന്നതായും വീഡിയോ ദൃശ്യങ്ങളില്‍ വ്യക്തമായിട്ടുണ്ട്.

ഉഡുപ്പി ജില്ലയില്‍ വിദ്യാര്‍ത്ഥികളെ തടയുന്ന രണ്ടാമത്തെ സംഭവമാണ് ഇത്. നേരത്തെ ഹിജാബ് നിരോധനത്തിന് എതിരെ ഉഡുപ്പി വനിതാ കോളജിലെ വിദ്യാര്‍ത്ഥിനികള്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. കര്‍ണാടകയില്‍ വിവിധയിടങ്ങളില്‍ ഹിജാബ് ധരിച്ചെത്തിയ വിദ്യാര്‍ത്ഥിനികളെ തടയുന്ന സംഭവം പതിവായതോടെ സ്കൂളുകളിലും കോളജുകളിലും ശിരോവസ്ത്രം നിരോധിച്ച്‌ സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു.

ഹിജാബ് ധരിച്ചെത്തുന്ന വിദ്യാര്‍ത്ഥിനികള്‍ക്ക് നേരെ കര്‍ണാടകയില്‍ വിദ്വേഷ പ്രചാരണവും സജീവമാണ്. ഹിജാബ് ധരിക്കുന്നവരെ സ്കൂളുകളില്‍ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് തീവ്ര ഹിന്ദുത്വ സംഘടനയായ ശ്രീരാമസേന രംഗത്തുവന്നിരുന്നു.

eng­lish summary;Hijab banned in anoth­er col­lege in Karnataka

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.