May 28, 2023 Sunday

Related news

April 6, 2023
March 26, 2023
December 17, 2022
January 9, 2022
January 2, 2022
January 8, 2021
December 22, 2020
November 21, 2020
November 20, 2020
December 23, 2019

വിവാഹിതരായ സ്ത്രീകൾക്കു വേണ്ടിയുള്ള  ഹീലോഫൈ ആപ്പ് ഇപ്പോൾ മലയാളത്തിലും 

Janayugom Webdesk
December 23, 2019 5:41 pm

കൊച്ചി: വിവാഹിതരായ സ്ത്രീകള്‍ക്കു വേണ്ടിയുള്ള ഇന്ത്യയിലെ ഏറ്റവും ജനപ്രിയ ആപ്പായ ഹീലോഫൈ (Healo­fy) മലയാളത്തിലും ലഭ്യമായിരിക്കുന്നു. വിവാഹിതരായ ശേഷം ജോലി ചെയ്യുന്നവരോ അല്ലാത്തവരോ ആയ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ സഹായിക്കുന്ന ആപ്പ് ആണ് ഹീലോഫൈ. സ്ത്രീകളുടെയും കുട്ടികളുടെയും ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ചും മറ്റ് നിരവധി കാര്യങ്ങളെക്കുറിച്ചും ഉള്ള വിവരങ്ങൾ ഈ ആപ്പിൽ ലഭ്യമാണ്. സ്വന്തം പ്രദേശത്തുള്ളവരുമായി സ്ത്രീകൾക്ക് മലയാളത്തിൽ ചാറ്റ് ചെയ്യാനുള്ള അവസരം ഉള്ളതിനാൽ ഇത് സ്ത്രീകൾക്ക് ഒരു വിശ്വസ്ത കമ്മ്യൂണിറ്റിയാണ്. സ്ത്രീകൾക്ക് വീട്ടിൽ ഇരുന്നുതന്നെ സ്വന്തം കഴിവുകൾ ഉപയോഗപ്പെടുത്തി പണം നേടാനുള്ള അവസരം ലഭ്യമാണ് എന്നതാണ് ഈ ആപ്പിന്റെ ഏറ്റവും വലിയ പ്രയോജനം.

വിവാഹിതരായ  സ്ത്രീകൾക്കായി ഇന്ത്യയിൽ നിർമിക്കപ്പെട്ട ഏറ്റവും വലിയ ആപ്പ് ആണ് ഹീലോഫൈ (Healo­fy App). വിവാഹിതരായ 30 ലക്ഷത്തിലധികം ഇന്ത്യൻ സ്ത്രീകൾ നിലവിൽ ഹീലോഫൈ ഉപയോഗിക്കുന്നുണ്ട്. ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് സൗജന്യമായി ഡൗൺലോഡ് ചെയ്യാവുന്ന ആൻഡ്രോയിഡ് ആപ്പ് ആണിത്. വിവാഹിതരായ സ്ത്രീകളുടെ ജീവിതത്തിലെ ഓരോ ഘട്ടത്തിലും ആവശ്യമായ പ്രധാനപ്പെട്ട വിവരങ്ങൾ ആപ്പിൽ ലഭ്യമാണ്. സമാന മനസ്‌കരായ മലയാളി സ്ത്രീകളുമായി പരസ്‌പരം കണക്റ്റ് ചെയ്‌തുകൊണ്ട്‌ അവരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ഹീലോഫൈ സഹായിക്കുന്നു. അവരുടെ കഴിവുകൾ ഉപയോഗപ്പെടുത്തി വീട്ടിൽ ഇരുന്നുകൊണ്ട് തന്നെ പണം സമ്പാദിക്കാനുള്ള അവസരവും ആപ്പ് നൽകുന്നു.

ജോലി സാധ്യതകൾ, വിദ്യാഭ്യാസം, ഗർഭകാല പരിചരണം, പ്രസവരക്ഷ, കുഞ്ഞുങ്ങളുടെ ആരോഗ്യപ്രശ്നങ്ങൾ, ബേബി ഡയറ്റ്, വീട്ടിലിരുന്നുകൊണ്ട് ചെയ്യാവുന്ന ജോലികൾ, ഹെൽത്ത് ടിപ്‌സ്, റെസിപ്പികൾ, ഭാരം കുറയ്‌ക്കാനുള്ള മാർഗങ്ങൾ, അടുക്കള നുറുങ്ങുകൾ, ഫാഷൻ — ലൈഫ്‌സ്റ്റൈൽ അപ്‌ഡേറ്റുകൾ എന്നിവയെക്കുറിച്ചെല്ലാം ഉള്ള വിവരങ്ങൾ ഹീലോഫൈയിൽ ലഭ്യമാണ്. ഒരു സുഹൃത്തിനോടെന്നപോലെ, പേടിയോ ആശങ്കയോ ഇല്ലാതെ നിങ്ങളുടെ പ്രശ്നങ്ങൾ എല്ലാം തുറന്ന് പറയാവുന്ന ഒരിടമാണ് ഹീലോഫൈ. ഇതിലൂടെ മറ്റ് മലയാളി സ്‌ത്രീകളുമായി കണക്റ്റ് ചെയ്യാനും ആർത്തവ പ്രശ്നങ്ങൾ, മുലയൂട്ടൽ, ലൈംഗിക ആരോഗ്യം തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് തുറന്ന് സംസാരിക്കാനും കഴിയും. മലയാളികളായ സ്ത്രീകളുടെ വിശ്വസ്‌ത കമ്മ്യൂണിറ്റിയായ ഹീലോഫൈയിൽ പുരുഷന്മാർക്ക് യാതൊരുവിധ വിവരങ്ങളും ലഭ്യമല്ല.

സ്വന്തം കഴിവുകൾ ഉപയോഗിച്ച് വീട്ടിലിരുന്നുകൊണ്ട് തന്നെ പണം സമ്പാദിക്കാനുള്ള മികച്ച അവസരം ഹീലോഫൈ സ്ത്രീകൾക്ക് നൽകുന്നു. ഇതിനായി പാചകം, ഫാഷൻ, മേക്ക് അപ്പ്, ആരോഗ്യം, കല, കരകൗശലം തുടങ്ങിയ ഏത് മേഖലയിലും നിങ്ങൾ ചെയ്യുന്ന കാര്യങ്ങളുടെ ഫോട്ടോകളോ വീഡിയോകളോ ഷെയർ ചെയ്‌താൽ മാത്രം മതി.സ്ത്രീകൾക്ക് വളരെ ഉപകാരപ്രദമായ “ഡെയ്‌ലി ടിപ്‌സ്” ഹീലോഫൈ ആപ്പിൽ മലയാളത്തിൽ ലഭിക്കുന്നു. ദൈനംദിന ജീവിതത്തിൽ ഉപകാരപ്പെടുന്ന കാര്യങ്ങളെക്കുറിച്ചും കുഞ്ഞുങ്ങളെ വളർത്തുന്നതിനെക്കുറിച്ചും ഉള്ള വിവരങ്ങളാണ് ഇവ. ദിവസവും സൗജന്യമായി ലേഡി ഡോക്ടറോട് ലൈവ് വീഡിയോയിൽ സംസാരിക്കാനും ആരോഗ്യപ്രശ്നങ്ങൾ, ഭാരം കുറയ്‌ക്കാനുള്ള ടിപ്‌സ്, കുട്ടികൾക്കായുള്ള ഹെൽത്ത് ടിപ്‌സ് തുടങ്ങി എന്ത് കാര്യങ്ങളെക്കുറിച്ചും സംശയങ്ങൾ ചോദിക്കാനും കഴിയും. വിവാഹിതയായ ഏതൊരു സ്‌ത്രീയ്‌ക്കും യാതൊരു ആശങ്കയും കൂടാതെ അവരുടെ ശാരീരികവും മാനസികവുമായ പ്രശ്നങ്ങൾ ഈ ആപ്പിലൂടെ തുറന്നുപറയാം.

നിലവിൽ 18000ത്തിൽ അധികം സ്ത്രീകൾ ദിവസവും ആപ്പിലൂടെ വിവിധ വിഷയങ്ങൾ ചർച്ച ചെയ്യുകയും ചോദ്യങ്ങൾ ചോദിക്കുകയും ആരോഗ്യം, കുട്ടികളുടെ ആരോഗ്യം, പ്രസവകാലത്തെ പ്രശ്നങ്ങൾ, ഡയറ്റ്, റെസിപ്പികൾ, ഫാഷൻ, ലൈഫ് സ്റ്റൈൽ, കുടുംബബന്ധങ്ങൾ തുടങ്ങിയ വിവിധ വിഷയങ്ങളെക്കുറിച്ച് അവരുടെ അഭിപ്രായം പങ്കുവെയ്ക്കുകയും ചെയ്യുന്നുണ്ട്. ഇത്തരം ചോദ്യങ്ങൾക്കെല്ലാം 30 മിനിറ്റിനുള്ളിൽ വിദഗ്ദ്ധരുടെ ഉത്തരങ്ങൾ സൗജന്യമായി ലഭിക്കും എന്നതാണ് ഏറ്റവും വലിയ പ്രയോജനം. ആരോഗ്യം, പ്രസവകാല പരിചരണം, കുട്ടികളുടെ ആരോഗ്യം, ഭക്ഷണം, കുടുംബം, ബന്ധങ്ങൾ തുടങ്ങിയ വിവിധ വിഷയങ്ങളെക്കുറിച്ച്  10 ലക്ഷത്തിലധികം സ്ത്രീകൾ അവരുടെ തന്നെ പ്രദേശത്തുള്ളവരുമായി ദിവസവും മണിക്കൂറുകളോളം മലയാളത്തിൽ സംസാരിക്കുന്നുണ്ട് എന്നതാണ് ഈ ആപ്പിന്റെ ഏറ്റവും വലിയ പ്രത്യേകത.വിവാഹിതയായ ഓരോ ഇന്ത്യൻ സ്‌ത്രീയ്‌ക്കും എന്തെങ്കിലും പ്രത്യേകമായ കഴിവുകൾ ഉണ്ടെന്നും അവർ അതിൽ വിദഗ്ദ്ധരാണെന്നും ഹീലോഫൈ ഉറച്ചു വിശ്വസിക്കുന്നു. ഒരാൾക്ക് നന്നായി ചുരിദാർ തുന്നാൻ കഴിയുമെങ്കിൽ മറ്റൊരാൾക്ക് രുചികരമായ ഭക്ഷണം ഉണ്ടാക്കാനറിയാം. സ്വന്തം കഴിവുകൾ മറ്റുള്ളവർക്ക് മുന്നിൽ പ്രദർശിപ്പിക്കാനും ഇവ മറ്റുള്ളവരെ പഠിപ്പിക്കുന്നത് വഴി വരുമാനം ഉണ്ടാക്കാനുമുള്ള അവസരം ഹീലോഫൈ ഉപയോഗിക്കുന്ന ഓരോ സ്‌ത്രീയ്‌ക്കും കമ്പനി നൽകുന്നത് അതുകൊണ്ടാണ്.

ഹീലോഫൈയുടെ ഫൗണ്ടർ ആയ ഗൗരവ് അഗർവാൾ പറയുന്നു; “ഹീലോഫൈ (Healo­fy app) നിലവിൽ പ്ലേ സ്റ്റോറിൽ നിന്ന് സൗജന്യമായി ഡൗൺലോഡ് ചെയ്യാം, ഭാവിയിലും ഇത് സൗജന്യമായിത്തന്നെ ലഭിക്കും. ഒരു ചെറിയ ടൗണിലായാലും വലിയ സിറ്റിയിലായാലും ഓരോ വീട്ടിലേയും സ്ത്രീകളാണ് അവിടുത്തെ ചിലവുകൾ നിയന്ത്രിക്കുന്നത്. എന്നാൽ 28% സ്ത്രീകൾക്ക് മാത്രമേ ഓൺലൈനിൽ സാന്നിധ്യമുള്ളൂ. മലയാളം മാത്രമേ അറിയൂ, അതുകൊണ്ട് ഇന്റർനെറ്റ് ഉപയോഗിക്കാൻ കഴിയില്ല എന്നാണ് പലരും കരുതുന്നത്. അതുകൊണ്ടാണ് മലയാളം ഉൾപ്പെടെയുള്ള 7 പ്രാദേശിക ഭാഷകളിൽ ഞങ്ങൾ ആപ്പ് ലോഞ്ച് ചെയ്തിരിക്കുന്നത്. ഓൺലൈനിൽ വന്ന് സ്വന്തം അഭിപ്രായം പ്രകടിപ്പിക്കാൻ ബുദ്ധിമുട്ട് തോന്നുന്ന വിവാഹിതയായ ഓരോ ഇന്ത്യൻ സ്‌ത്രീയ്‌ക്കും വേണ്ടിയുള്ളതാണ് ഈ ആപ്പ്. ഈ ആപ്പിലൂടെ, സ്ത്രീകളുടെ സംശയങ്ങൾക്ക് ഉത്തരവും പ്രശ്നങ്ങൾക്ക് പരിഹാരവും കണ്ടെത്താം, അതോടൊപ്പം വീട്ടിലിരുന്നുകൊണ്ടുതന്നെ സ്വന്തം കഴിവുകൾ മറ്റുള്ളവരെ പഠിപ്പിച്ച് പണവും സമ്പാദിക്കാം.”

you may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.