Web Desk

August 17, 2020, 11:34 am

എല്ലാം ശരീരത്തിന്റെ മാറ്റങ്ങളിലൂടെ സംഭവിക്കുന്നത്, അല്‍ കുല ആകാനും തല തെറിച്ച പെണ്ണാകാനും നിമിഷങ്ങള്‍ മതി: ഹിമ ശങ്കർ

Janayugom Online

ബിഗ്ഗ് ബോസ്സ് റിയാലിറ്റി ഷോയുടെ ഒന്നാം സീസണിലൂടെ പ്രേക്ഷകപ്രീതി നേടിയ താരമാണ് ഹിമ ശങ്കർ. 21 ദിവസം മാത്രമാണ് ഹിമ ഷോയിൽ ഉണ്ടായിരുന്നത്. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ ഹിമയുടെ പുതിയ പോസ്റ്റ് വൈറലാവുകയാണ്. കേരള സാരി ധരിച്ച് നിൽക്കുന്ന ഹിമ, ഒരു അൽ – കുല ആകാനും, തല തെറിച്ച പെണ്ണ് ആകാനും നിമിഷങ്ങൾ മാത്രം എന്ന് ആമുഖമായി പറഞ്ഞുകൊണ്ടാണ് ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്.

ഹിമയുടെ കുറിപ്പ് ഇങ്ങനെ…

‘ഒരു അൽ – കുല ആകാനും, തല തെറിച്ച പെണ്ണ് ആകാനും നിമിഷങ്ങൾ മാത്രം. . എല്ലാം ശരീരത്തിന്റെ മാറ്റങ്ങളിലൂടെ സംഭവിക്കുന്നത്. . കാഴ്ച്ചയിൽ വിശ്വസിക്കുന്നവരെ വിശ്വസിപ്പിക്കാൻ എന്ത് എളുപ്പം!

ശരീരം മാത്രം അല്ല, സാറേ. . വേറെ പലതും ഉണ്ട് നമുക്ക്. . ക്യാരക്ടർ ഉണ്ട്. . കലിപ്പ് ഉണ്ട്. . പ്രണയം ഉണ്ട്. . രാഷ്ട്രീയം ഉണ്ട്. . ആത്മീയത (ഓപ്ഷണൽ) ഉണ്ട്. . സങ്കടം ഉണ്ട്. . പോസിറ്റീവ് – നെഗറ്റീവ് ഉണ്ട്. . ഉള്ളിൽ അച്ഛനും അമ്മയും കലർന്ന, ആണും പെണ്ണുമായ ഒരു മനസ്സ് ഉണ്ട്. . ’

ഹിമ ശങ്കറിന്റേതായി അവസാനം പുറത്തിറങ്ങിയ ചിത്രം ‘ഭയം’ ആണ്. താരത്തിന്റേതായി ‘പൊട്ടൻ’, ‘ഹൗസ് നമ്പർ 13’, ‘റാം’ എന്നീ ചിത്രങ്ങൾ അണിയറയിൽ ഒരുങ്ങുകയാണ്.

നാടക നടി കൂടിയായ ഹിമ ചെയ്ത അവസാന നാടകം 2016-ിലെ ‘ചായക്കട കഥകൾ – അമ്മ തങ്കമ്മ’ ആണ്.

Eng­lish sum­ma­ry; hima shankar about her sari

You may also like this video;