29 March 2024, Friday

മതപരിവര്‍ത്തനം തടയാന്‍ നിയമം പാസാക്കി ഹിമാചല്‍

Janayugom Webdesk
ഷിംല
August 13, 2022 10:53 pm

ഹിമാചല്‍ പ്രദേശില്‍ കൂട്ട മതപരിവര്‍ത്തനം തടയുന്ന ബില്‍ പാസാക്കി. 2019ലെ നിയമത്തില്‍നിന്ന് വ്യത്യസ്തമായി വാഗ്ദാനം നല്‍കിയുള്ളതോ നിര്‍ബന്ധിതമോ ആയ മതപരിവര്‍ത്തനം നടത്തിയാലുള്ള പരമാവധി ശിക്ഷ പത്തു വര്‍ഷം തടവായി വര്‍ധിപ്പിച്ചു. നേര​ത്തെ ഇത് ഏഴു വര്‍ഷമായിരുന്നു.
രണ്ടോ അതിലധികമോ പേര്‍ ഒരേ വേളയില്‍ മതം മാറുന്നത് കൂട്ട മതപരിവര്‍ത്തനമായി കണക്കാക്കുമെന്ന് 2019ലെ ഇതുസംബന്ധിച്ച നിയമത്തിലുള്ള ഭേദഗതിയായി പറയുന്നു. നിലവിലുള്ള നിയമം കൂട്ട മതപരിവര്‍ത്തനം തടയാന്‍ പര്യാപ്തമല്ലെന്നതിനാലാണ് പുതിയ നീക്കമെന്ന് മുഖ്യമന്ത്രി ജയ്റാം ഠാക്കൂര്‍ മാധ്യമങ്ങളോട് പറഞ്ഞു.
ഈ വര്‍ഷം അവസാനം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് നടപടിയെന്ന് വിലയിരുത്തപ്പെടുന്നു. നിലവില്‍ ബിജെപി ഭരിക്കുന്ന മിക്ക സംസ്ഥാനങ്ങളിലും മതപരിവര്‍ത്തനം തടഞ്ഞുകൊണ്ടുള്ള നിയമങ്ങള്‍ നിലവിലുണ്ട്. 

Eng­lish Sum­ma­ry: Himachal pass­es law to pre­vent reli­gious conversion

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.