കേരള ആർട്സ് ആന്റ് ക്രാഫ്റ്റ്സ് വില്ലേജിന്റെ പ്രതിമാസപരിപാടിയായ ‘സെന്റർ സ്റ്റേജി’ൽ ഇന്ന് വൈകിട്ട് 6.30ന് ഹിമാംശു നന്ദയുടെ ഹിന്ദുസ്ഥാനി ബാംസുരിയും തുടർന്ന് എട്ടിന് ഊരാളി ബാൻഡിന്റെ ‘പാട്ടുപൊരുൾക്കൂത്തും’ നടക്കും. പണ്ഡിറ്റ് ഹരിപ്രസാദ് ചൗരസ്യയുടെ ഏറ്റവും മുതിർന്ന ശിഷ്യനാണ് പ്രശസ്ത ഹിന്ദുസ്ഥാനി പുല്ലാങ്കുഴൽ വാദകൻ ഹിമാംശു നന്ദ.
അമേരിക്കയിലെ 17ഉം യൂറോപ്പിലെ 13ഉം നഗരങ്ങളിൽ ഉൾപ്പെടെ പതിനഞ്ചോളം രാജ്യങ്ങളിൽ സംഗീതപരിപാടി അവതരിപ്പിച്ചിട്ടുള്ള ഇദ്ദേഹം നിരവധി പുരസ്കാരങ്ങളും നേടിയിട്ടുണ്ട്. അനുരാഗ്, അന്തർനാദ്, ബാംസുരി മെഡിറ്റേഷൻ തുടങ്ങിയവയാണ് പ്രധാന ആൽബങ്ങൾ. ശക്തമായ സാമൂഹികവിമർശനത്തിനുകൂടി സംഗീതത്തെ പ്രയോജനപ്പെടുത്തുന്ന സാമൂഹികോത്തരവാദിത്തമുള്ള സംഗീതക്കൂട്ടായ്മയാണ് പ്രമുഖ മലയാളം മ്യൂസിക് ബാൻഡായ ഊരാളി. ഏതാനും മാസം മുമ്പു ക്രാഫ്റ്റ്സ് വില്ലേജിൽ നടന്ന രാജ്യാന്തര ഇൻഡീ മ്യൂസിക് ഫെസ്റ്റിവലിലും ഊരാളി ബാൻഡ് ഹരമായിരുന്നു.
English Summary: Himamshu Nanda and Urali will host a musical party at Crafts Village today
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.