14 March 2026, Saturday

Related news

March 13, 2026
March 12, 2026
March 11, 2026
March 11, 2026
March 9, 2026
March 9, 2026
March 7, 2026
March 5, 2026
March 3, 2026
March 1, 2026

കാനഡയ്ക്കും ബ്രിട്ടനും വിസ രഹിത പ്രവേശനം അനുവദിച്ച് ചെെന

Janayugom Webdesk
ബെയ്ജിങ്
February 16, 2026 8:50 pm

കാനഡ, യുകെ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാര്‍ക്ക് വിസ രഹത പ്രവേശനം അനുവദിച്ച് ചെെന. ഇന്ന് മുതല്‍ ആനുകൂല്യം ലഭ്യമാകും. ഇതോടെ ചൈന വിസ രഹിത പ്രവേശനം നൽകുന്ന ആകെ രാജ്യങ്ങളുടെ എണ്ണം 79 ആയി. ബിസിനസ്, ടൂറിസം, ബന്ധു സന്ദർശനം, ട്രാൻസിറ്റ് തുടങ്ങിയ ആവശ്യങ്ങൾക്കായി 30 ദിവസം വരെ വിസയില്ലാതെ ചൈനയിൽ താമസിക്കാം. നിലവിൽ 2026 ഡിസംബർ 31 വരെയാണ് ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്. 

വിനോദസഞ്ചാരവും വ്യാപാരവും മെച്ചപ്പെടുത്തുന്നതിനായി കഴിഞ്ഞ രണ്ട് വർഷത്തിനിടയിൽ ചൈന വിസ രഹിത പട്ടികയിൽ വലിയ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. പുതിയ നയത്തോടെ ‘ഫൈവ് ഐസ്’ സഖ്യത്തിലെ രാജ്യങ്ങളിൽ വിസയില്ലാതെ ചൈനയിൽ പ്രവേശിക്കാൻ കഴിയാത്ത ഏക രാജ്യം അമേരിക്ക മാത്രമാണ്. ജർമ്മനി, ഫ്രാൻസ്, ഇറ്റലി, സ്പെയിൻ, സ്വിറ്റ്സർലൻഡ്, നെതർലൻഡ്സ്, ഓസ്ട്രിയ, ബെൽജിയം തുടങ്ങി യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുള്ളവർക്കും വിസ രഹിത പ്രവേശനം അനുവദിച്ചിട്ടുണ്ട്. 

അർജന്റീന, ബ്രസീൽ, ചിലി, പെറു, ഉറുഗ്വേ തുടങ്ങിയ ലാറ്റിനമേരിക്കന്‍ രാജ്യങ്ങളും പട്ടികയില്‍ ഉള്‍പ്പെടുന്നു. മലേഷ്യ, സിംഗപ്പൂർ, തായ്‌ലാൻഡ്, ബ്രൂണൈ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് വിസ രഹിത യാത്രാ ആനുകൂല്യം നേരത്തെ തന്നെ ലഭ്യമാണ്. സൗദി അറേബ്യ, യുഎഇ, ഖത്തർ, ബഹ്‌റൈൻ, കുവൈറ്റ്, ഒമാൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവർക്കും ഇളവുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.