മുസ്ലിം വിദ്യാർത്ഥിനികളോട് പാകിസ്ഥാനിലേയ്ക്ക് പോകാൻ പറഞ്ഞ് അധ്യാപകൻ; അധ്യാപകനോട് ‘വീട്ടിലിരിക്കാൻ’ പറഞ്ഞ് വിദ്യാഭ്യാസ വകുപ്പ്

Web Desk

കൊടുങ്ങല്ലൂര്‍

Posted on January 16, 2020, 10:55 pm

വിദ്യാര്‍ത്ഥിനികളോട് പാകിസ്ഥാനിലേയ്ക്ക് പോകാന്‍ തയ്യാറാകാന്‍ ഉപദേശിച്ച അധ്യാപകന് സസ്പെന്‍ഷന്‍. വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളുടെയും പരാതിയുടെ അടിസ്ഥാനത്തിലാണ് ഇയാള്‍ക്കെതിരെ നടപടിയെടുത്തത്.

ഗവ. ഗേള്‍സ് ഹൈസ്‌കൂളിലെ ഹിന്ദി അധ്യാപകനാണ് പരാമർശം നടത്തിയത്. ഇയാൾക്കെതിരെ സ്‌കൂള്‍ മാനേജിംഗ് കമ്മിറ്റി ചെയര്‍മാനോട് സര്‍ക്കാര്‍ ജീവനക്കാരിയായ രക്ഷിതാവ് ഫോണില്‍ പരാതി പറയുന്നതിന്റെ ശബ്ദരേഖ സാമൂഹിക മാദ്ധ്യമങ്ങളില്‍ വൈറലാണ്.

സംഭവത്തില്‍ അധ്യാപകനെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് എഐവൈഎഫ് രംഗത്തെത്തിയിരുന്നു. പൗരത്വ ദേദഗതി നിയമത്തെ അനുകൂലിച്ച്‌ സംസാരിച്ച ശേഷമാണ് അധ്യാപകന്‍ ഈ വിധം പറഞ്ഞതെന്നാണ് രക്ഷിതാവ് പറയുന്നത്.