March 30, 2023 Thursday

Related news

March 12, 2023
February 5, 2023
January 29, 2023
January 15, 2023
January 9, 2023
December 13, 2022
November 26, 2022
November 12, 2022
November 9, 2022
November 9, 2022

ഹിന്ദി വിവാദം കത്തുന്നു; തമിഴ്നാട്ടില്‍ വന്‍ പ്രതിഷേധവുമായി ഡിഎംകെ

Janayugom Webdesk
ചെന്നൈ
October 16, 2022 10:34 pm

ഹിന്ദി അടിച്ചേല്പിക്കാനുള്ള ശ്രമത്തിനെതിരെ വീണ്ടും പ്രധാനമന്ത്രിക്ക് കത്തയച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. ഹിന്ദി അടിച്ചേല്പിക്കാനുള്ള കേന്ദ്രസർക്കാരിന്റെ ആ­ക്രമണോത്സുകമായ ശ്രമങ്ങൾ അ­പ്രായോഗികവും ഭിന്നിപ്പുണ്ടാക്കുന്നതുമാണ്. ഇത് ഹിന്ദി സംസാരിക്കാത്ത ജനങ്ങളെ പ്രതികൂലമായി ബാധിക്കുമെന്നും നരേന്ദ്ര മോഡിക്കുള്ള കത്തില്‍ സ്റ്റാലിന്‍ ചൂണ്ടിക്കാട്ടി. അതേസമയം സംസ്ഥാനത്ത് ഡിഎംകെയുടെ നേതൃത്വത്തില്‍ വന്‍ പ്രതിഷേധ പരിപാടികള്‍ നടക്കുന്നുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അധ്യക്ഷനായ പാർലമെന്റിന്റെ ഔദ്യോഗിക ഭാഷാ സമിതി രാഷ്ട്രപതിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് രാജ്യത്തൊ­ട്ടാകെ ഹിന്ദി നിര്‍ബന്ധമാക്കുന്നത് സംബന്ധി­ച്ച ശുപാര്‍ശകളുള്ളത്. ഐ­­ഐടി, ഐഐഎം ഉൾപ്പെടെയുള്ള കേന്ദ്രസർക്കാരിന് കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലും കേന്ദ്ര സർവീസ് നിയമനങ്ങള്‍ക്കും ഹിന്ദി മുഖ്യ മാധ്യമമാക്കണമെന്നാണ് സമിതിയുടെ ശു­പാര്‍ശ.

സമിതിയുടെ ശുപാര്‍ശകള്‍ ഭരണഘടനയുടെ ഫെഡറല്‍ തത്വങ്ങള്‍ക്ക് എതിരാണെന്നും ഇത് രാജ്യത്തിന്റെ ബഹുഭാഷാ ഘടനയെ ദോഷകരമായി ബാധിക്കുമെന്നും സ്റ്റാലിന്‍ കൂട്ടിച്ചേര്‍ത്തു. ഇന്ത്യയുടെ ബഹുഭാഷാ സംസ്കാരം ജനാധിപത്യത്തിന്റെ ഉജ്വല മാതൃകയാണ്. തമിഴ്‌ ഉള്‍പ്പെടെയുള്ള പ്രാദേശിക ഭാഷകള്‍ തുല്യമായി പരിഗണിക്ക­പ്പെടണം, നാ­നാത്വത്തിൽ ഏകത്വം എന്ന തത്വം ഉറപ്പാക്കാനുള്ള മാർഗമാണിത്. ഭരണഘടനയുടെ എട്ടാം ഷെ­ഡ്യൂളിൽ തമിഴ് ഉൾപ്പെടെ 22 ഭാഷകളുണ്ട്. അത്തരത്തിലുള്ള എ­ല്ലാ ഭാഷകൾക്കും തുല്യ അവകാശമുണ്ട്. ഇന്ത്യൻ യൂണിയനില്‍ ഹിന്ദി സംസാരിക്കുന്ന ആളുകളേക്കാൾ ഹിന്ദി ഒഴികെയുള്ള ഭാഷകൾ സംസാരിക്കുന്ന ആളുകളുടെ എണ്ണം സംഖ്യാപരമായി കൂടുതലാണെന്നും ക­ത്തില്‍ സ്റ്റാലിന്‍ കൂട്ടിച്ചേര്‍ത്തു. വ്യതിരിക്തതകളെ കേന്ദ്ര സർക്കാർ അംഗീകരിക്കണം. എല്ലാ ഭാഷകൾ സംസാരിക്കുന്നവർക്കും തുല്യാവസരം കിട്ടണം. ഇന്ത്യയുടെ ഐക്യത്തിന്റെ മഹത്വം ഉയര്‍ത്തിപ്പിടിക്കാന്‍ ഈ ശുപാര്‍ശകള്‍ക്ക് അംഗീകാരം നല്‍കരുതെന്നും സ്റ്റാലിന്‍ ആവശ്യപ്പെട്ടു. 

തമിഴ്‌നാ‌ട്ടില്‍ ഡിഎംകെ സംസ്ഥാന വ്യാപകമായി പ്രതിഷേധ റാലികള്‍ നടത്തി. ആവശ്യമെങ്കില്‍ പ്രധാനമന്ത്രിയുടെ ഓഫീസിന് മുന്നിലേക്കും പ്രതിഷേധം വ്യാപിപ്പിക്കുമെന്ന് ഡിഎംകെ യുവജന വിഭാഗം സെക്രട്ടറിയും എംഎല്‍എയുമായ ഉദയനിധി സ്റ്റാലിന്‍ മുന്നറിയിപ്പ് നല്‍കി. എത്ര അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ചാലും പാര്‍ട്ടിയുടെ നിലപാട് ‘ഹിന്ദി തെരിയാത്’ (ഹിന്ദി അറിയില്ല) എന്നായിരിക്കുമെന്നും ഉദയനിധി സ്റ്റാലിന്‍ പറഞ്ഞു.

Eng­lish Summary:Hindi Con­tro­ver­sy Burns; DMK with huge protest in Tamil Nadu
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.