19 April 2024, Friday

Related news

April 18, 2024
April 16, 2024
April 7, 2024
April 3, 2024
April 1, 2024
March 30, 2024
March 20, 2024
March 3, 2024
February 26, 2024
February 26, 2024

അന്ന്‌ ആർഎസ്‌എസ്‌ വോട്ടിനായി സതീശൻ വന്നു; സതീശന്റെ ആർഎസ്എസ് ബന്ധം വെളിപ്പെടുത്തി ഹിന്ദു ഐക്യവേദി നേതാവ്

Janayugom Webdesk
July 9, 2022 5:58 pm

പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ ആർഎസ്എസ് ബന്ധം വെളിപ്പെടുത്തി ഹിന്ദു ഐക്യവേദി നേതാവ് രംഗത്ത്. ഹിന്ദു ഐക്യ വേദി സംസ്ഥാന വക്താവ് ആർ വി ബാബുവാണ് പ്രതിപക്ഷ നേതാവിന്റെ ആർഎസ്എസ് ബന്ധം വെളിപ്പെടുത്തിയത്. പറവൂരിലെ ആദ്യ തെരഞ്ഞെടുപ്പിലെ തോൽവിക്ക് ശേഷം രണ്ടാമത്തെ മത്സരത്തിൽ തന്നെ ജയിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് വി ഡി സതീശൻ ആർഎസ്എസ് നേതാക്കളെ രഹസ്യമായി കണ്ടെന്ന് ആർ വി ബാബു പറയുന്നു. ഭാരതീയ വിചാര കേന്ദ്രത്തിന്റെ പുസ്‌തക പ്രകാശന ചടങ്ങ് ഉദ്ഘാടനം ചെയ്‌ത അക്കാലത്തെ സതീശൻ ഇന്നത്തെ സതീശനായിരുന്നില്ലെന്നും തെരഞ്ഞെടുപ്പിൽ ജയിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ആർഎസ്എസ് നേതാക്കളെ രഹസ്യമായി വന്ന് കണ്ട അക്കാലത്തെ സതീശന് ആർഎസ്എസ് വെറുക്കപ്പെട്ട പ്രസ്ഥാനമായിരുന്നില്ലെന്നും ആർ വി ബാബു ഫെയ്‌‌സ്‌ബു‌ക്കിൽ കുറിച്ചു.
ഫെയ്‌സ്‌ബുക്ക് കുറിപ്പ് ഇങ്ങനെ … ഭാരതീയ വിചാര കേന്ദ്രത്തിന്റെ പുസ്‌തക പ്രകാശന ചടങ്ങ് ഉദ്ഘാടനം ചെയ്‌ത അക്കാലത്തെ സതീശൻ ഇന്നത്തെ അൽ സതീശനായിരുന്നില്ല. പറവൂരിലെ ആദ്യ തെരഞ്ഞെടുപ്പിലെ തോൽവിക്ക് ശേഷം രണ്ടാമത്തെ മത്സരത്തിൽ തന്നെ ജയിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ആർഎസ്എസ് നേതാക്കളെ രഹസ്യമായി വന്ന് കണ്ട അക്കാലത്തെ സതീശന് ആർഎസ്എസ് വെറുക്കപ്പെട്ട പ്രസ്ഥാനവുമായിരുന്നില്ല. മഹാത്മാ ഗാന്ധി വരെ ആർഎസ്എസ് പരിപാടികളിൽ പങ്കെടുത്തിട്ടുണ്ട്. എന്നാൽ കേരളത്തിൽ കോൺഗ്രസ്സിന്റെ തുടർച്ചയായ പരാജയങ്ങൾക്കും തന്റെ മുഖ്യമന്ത്രി സ്വപ്നത്തിനും തടസ്സം സംഘ പരിവാർ ശക്തികളാണെന്ന തിരിച്ചറിവ് സതീശനെ തെല്ലൊന്നുമല്ല വിറളി പിടിപ്പിക്കുന്നത്. ഇസ്ലാമിക തീവ്രവാദത്തെ പിന്തുണക്കുന്ന സതീശൻ ആർഎസ്എസ് വിരോധം വോട്ട് നേടിത്തരുമെന്ന് വിചാരിക്കുന്നു. പണം തട്ടിപ്പ് കേസിൽ തന്റെ ആരാധ്യനായ നേതാവ് രാഹുലിനെ ഇഡി മുട്ടിൽ നിർത്തുമ്പോൾ സതീശന് ആർഎസ്എസ് വിരോധം പാരമ്യതയിലെത്തുന്നു. കഴുതക്കാമം കരഞ്ഞ് തീർക്കട്ടെ എന്നാശിക്കാം.

Eng­lish Sum­ma­ry: Hin­du Aikyave­di leader reveals Satheesan’s RSS affiliation

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.