March 23, 2023 Thursday

ഹിന്ദു വിവാഹത്തിന് കാവലായി മുസ്ലിം സഹോദരങ്ങൾ; മനുഷ്യത്വം അണയാതെ ഡൽഹി

Janayugom Webdesk
ന്യൂഡൽഹി
February 28, 2020 10:59 am

വടക്കു കിഴക്കൻ ഡൽഹിയിലെ കലാപത്തിന്റെ സാഹചര്യത്തിൽ വിവാഹം മുടങ്ങുമെന്ന അവസ്ഥയിൽ ഹിന്ദു വിവാഹത്തിന് കാവലായി മുസ്ലിം കുടുംബങ്ങൾ. വിവാഹം ഡൽഹി കലാപം മൂലം മുടങ്ങിപോകുമോ എന്ന് കരുതിയ സാഹചര്യത്തിലാണ് അയൽക്കാരായ മുസ്ലിം സഹോദരങ്ങൾ സഹായത്തിനെത്തിയത്. ഡൽഹിയിലെ ചാന്ദ് ബാഗിലാണ് സംഭവം.

ചാന്ദ് ബാഗിൽ ചൊവ്വാഴ്ച സ്ഥിഗതികൾ അത്ര സുഖകരമായിരുന്നില്ല. കാര്യങ്ങൾ ഇത്ര രൂക്ഷമാക്കുമെന്ന് വധുവിന്റെ കുടുംബം കരുതിയില്ല. വരനും കുടുംബത്തിനും വിവാഹ ദിവസം ചാന്ദ് ബാഗിലേയ്ക്ക് എത്താൻ സാധിക്കാത്ത അവസ്ഥയായിരുന്നു. ഈ സാഹചര്യത്തിൽ വധുവിന്റെ കുടുംബത്തിന്റെ രക്ഷിതാക്കൾ വിവാഹം നീട്ടി വയ്ക്കാൻ തീരുമാനിക്കുകയായിരുന്നു.

വീട്ടുകാർ തളർന്നു പോയ സാഹചര്യത്തിൽ വരനെയും കുടുംബത്തെയും കലാപാന്തരീക്ഷം വകവയ്ക്കാതെ വധുവായ സാവിത്രിയുടെ വീട്ടിലെത്തിക്കാൻ അയൽക്കാരായ മുസ്‌ലിം സഹോദരന്മാർ മുൻകൈയെടുത്തവെന്ന് സാവിത്രി വ്യക്തമാകുന്നു. അവരുടെ സഹായത്തോടെ വിവാഹ ചടങ്ങുകൾ ചാന്ദ് ബാഗിലെ കൊച്ചു വീട്ടിൽ നടത്താമെന്ന് രക്ഷിതാക്കൾ തീരുമാനിച്ചു. ചുറ്റും കല്ലേറും അക്രമവും നടന്നപ്പോൾ മുസ്ലിം സഹോദരന്മാർ തന്റെ വിവാഹത്തിന് കാവലായി എത്തിയെന്ന് സാവിത്രി റോയിട്ടേഴ്സിനോട് പറഞ്ഞു.

ചടങ്ങുകൾ നടക്കുന്ന വീട്ടിൽ നിന്ന് കുറച്ചു ദൂരം അകലെ യുദ്ധാന്തരീക്ഷമായിരുന്നുവെന്ന് സാവിത്രിയുടെ പിതാവ് പറയുന്നു. മതത്തിന്റെ പേരിൽ ആയിരുന്നില്ല അക്രമം, എന്നാൽ അത് അങ്ങനെ വരുത്തി തീർക്കുകയായിരുനെന്നും സാവിത്രിയുടെ പിതാവ് പ്രസാദ് ഭോപ്ഡെ പറയുന്നു. ചാന്ദ് ബാഗിൽ ഹിന്ദു മുസ്ലിം സമൂദായത്തിലുള്ളവർ ഐക്യത്തോടെയാണ് താമസിക്കുന്നതെന്നും പ്രസാദ് റോയിട്ടേഴ്‌സിനോട് പറഞ്ഞു.

ENGLISH SUMMARY: Hin­du bride got wed­ding with the help of Mus­lim neighborhood

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.