ജാതിയുടെയും മതത്തിന്റെയും പേരിൽ തമ്മിൽതല്ലുണ്ടാക്കാൻ പലരും ശ്രമിക്കുമ്പോഴും അതിനുമുന്നിലെല്ലാം പതറാതെ പിടിച്ചു നിന്നിട്ടുണ്ട് നമ്മൾ മലയാളികൾ. ഇപ്പോഴിതാ ചേരാവള്ളി ജമാഅത്ത് പള്ളിയുടെ മുറ്റത്ത് നടന്നൊരു വിവാഹം മതസൗഹാർദ്ദത്തിന്റെ നേർക്കാഴ്ചയായി മാറിയിരിക്കുകയാണ്. ഒരു നാടാകെ കാത്തിരുന്ന വിവാഹ ചടങ്ങുകൾക്കൊടുവിൽ മുസ്ലീം പള്ളിയിലൊരുക്കിയ മണ്ഡപത്തിൽവെച്ച് ശരത് അഞ്ജുവിന്റെ കഴുത്തിൽ താലി ചാർത്തി. കാപ്പിൽ കിഴക്ക് തെട്ടേ തെക്കടുത്ത് തറയിൽ ശശിധരന്റെയും മിനിയുടെയും മകൻ ശരത്താണ് ഇന്ന് രാവിലെ 11.30നും 12.30നും ഇടയിലുള്ള മുഹൂർത്തത്തിൽ അഞ്ജുവിനെ താലി ചാർത്തിയത്.
അമൃതാഞ്ജലിയിൽ പരേതനായ അശോകന്റെയും ബിന്ദുവിന്റെയും മകളാണ് ബിന്ദു. അശോകന്റെ മരണ ശേഷം കഷ്ടപ്പാടിന്റെ നടുവിലായിരുന്ന ബിന്ദു മകളുടെ വിവാഹത്തിന് സഹായം തേടി അയൽക്കാരനും ജമാഅത്ത് കമ്മിറ്റി സെക്രട്ടറിയുമായ നുജൂമുദ്ദീൻ ആലംമൂട്ടിനെ സമീപിച്ചതിനെ തുടർന്ന് വിവാഹത്തിന്റെ എല്ലാ ചെലവും ഏറ്റെടുക്കാൻ പള്ളിക്കമ്മിറ്റി തീരുമാനിക്കുകയായിരുന്നു. ഇതോടൊപ്പം പള്ളിമുറ്റത്ത് തന്നെ മണ്ഡപമൊരുക്കി ഹിന്ദു ആചാരപ്രകാരം വിവാഹം നടത്താനും 3000 പേർക്ക് സദ്യയൊരുക്കാനും തീരുമാനമായി.
ഒടുവിൽ വീട്ടുകൊർക്കൊപ്പം ചേർന്ന് പള്ളികമ്മിറ്റിയും ഇരുവരുടെയും വിവാഹ ക്ഷണപത്രം വിതരണം ചെയ്തു. എല്ലാവരെയും മുന്നിൽ വെച്ച് ശരത് അഞ്ജുവിന്റെ കഴുത്തിൽ താലി ചാർത്തിയതോടെ വലിയൊരു നന്മയ്ക്കാണ് നാട് സാക്ഷിയായത്.
English summary: Hindu couple get married at jumath mosque
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.