June 25, 2022 Saturday

Latest News

June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022

പൗരത്വ നിയമ ഭേദഗതിക്കെതിരെ ഉപവാസവുമായി ഹിന്ദു ധർമ സംരക്ഷണ സമിതി

By Janayugom Webdesk
January 30, 2020

ഇന്ത്യയെ മതപരമായി വിഭജിക്കുന്ന പൗരത്വ നിയമ ഭേദഗതിയും ദേശീയ പൗരത്വ പട്ടികയും പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഉപവാസ സമരവുമായി ഹിന്ദു ധർമ സംരക്ഷണ സമിതി. ഫെബ്രുവരി മൂന്ന് തിങ്കളാഴ്ച രാവിലെ പത്ത് മണി മുതൽ വൈകുന്നേരം അഞ്ച് മണി വരെ സമിതിയുടെ നേതൃത്വത്തിൽ മുക്കത്ത് ഉപവാസവും ബഹുസ്വര സംഗമവും സംഘടിപ്പിക്കുമെന്ന് ചെയർമാൻ കപ്യേടത്ത് ചന്ദ്രൻ, കൺവീനർ ടി കെ ഗോപി എന്നിവർ അറിയിച്ചു.

ഭാരതീയ സംസ്കാരത്തിന്റെ ജീവാത്മാവായ നാനാത്വത്തിൽ ഏകത്വമെന്ന ദർശനത്തെ നിരാകരിക്കുന്നതാണ് കേന്ദ്രസർക്കാർ കൊണ്ടുവന്ന പൗരത്വ നിയമ ഭേദഗതി. വർഷങ്ങളായി ജാതി, മത, ഭാഷ, സംസ്കാര വ്യത്യാസമില്ലാതെ മനുഷ്യരെ സ്വീകരിച്ച പാരമ്പര്യമാണ് ഭാരതത്തിനുള്ളത്. ഈശ്വരനെയും പ്രപഞ്ചത്തെയും മനുഷ്യരടക്കമുള്ള എല്ലാ ജീവജാലങ്ങളെയും ഒന്നാണെന്ന് പഠിപ്പിക്കുന്ന അദ്വൈത സിദ്ധാന്ത പ്രകാരം ഹൈന്ദവന് എല്ലാ മതസ്ഥരും ആത്മ സഹോദരന്മാരാണ്. ഇതുപ്രകാരം മതത്തിന്റെ പേരിൽ ആരോടെങ്കിലും വിവേചനം കാണിക്കുന്നത് പാപമാണ്. അതിനാൽ പൗരത്വം നൽകുന്നതിന് മനുഷ്യന്റെ മതം മാനദണ്ഡമാക്കുന്നതും മതത്തിന്റെ പേരിൽ മനുഷ്യരെ പുറത്താക്കുന്നതും ഹൈന്ദവ വിരുദ്ധമാണ്.

ഇന്ത്യയിൽ ഹിന്ദുവും മുസ്ലീമും ക്രിസ്ത്യാനിയും പരസ്പരം സഹായമില്ലാതെ ജീവിക്കാൻ കഴിയാത്ത വിധം ശക്തമായ സാമൂഹിക ബന്ധം നിലനിർത്തി വരുന്നവരാണ്. ഈ സൗഹൃദത്തിനും പരസ്പര സഹായത്തിനും പോറൽ ഏൽപ്പിക്കാൻ ആരെയും അനുവദിക്കുകയില്ലെന്നും ജനങ്ങളിൽ മതപരമായ ഭിന്നതയും ആശങ്കയും സൃഷ്ടിക്കുന്നതും ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങൾക്ക് എതിരായതുമായ പൗരത്വ നിയമ ഭേദഗതിയും ദേശീയ പൗരത്വ പട്ടികയും പൂർണമായി ഉപേക്ഷിക്കണമെന്നും ഹിന്ദുധർമ സംരക്ഷണസമിതി ഭാരവാഹികൾ ആവശ്യപ്പെട്ടു.

Hin­du Dhar­ma Pro­tec­tion Com­mit­tee against caa

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.