താജ്മഹല്‍ ശിവക്ഷേത്രമായിരുന്നു എന്ന അവകാശവാദവുമായി ഹിന്ദു ജാഗരണ്‍ മഞ്ച്

Web Desk

ആഗ്ര:

Posted on October 27, 2020, 4:45 pm

താജ്മഹല്‍ ശിവക്ഷേത്രമായിരുന്നു എന്ന അവകാശവാദവുമായി ഹിന്ദു ജാഗരണ്‍ മഞ്ച്. കാവിക്കൊടിയുമായി താജ്മഹലിനുള്ളില്‍ പ്രവേശിച്ചാണ് ഹിന്ദു ജാഗരണ്‍ മഞ്ച് അവകാശവാദം ഉയര്‍ത്തിയത്.

ഹിന്ദു ജാഗരണ്‍ മഞ്ചിന്റെ ആഗ്ര യൂണിറ്റ് പ്രസിഡന്റ് ഗൗരവ് ഠാക്കൂറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് തജ്മഹലിനുള്ളില്‍ പ്രവേശിച്ച്‌ കാവിക്കൊടി വീശിയത്. ഇവര്‍ താജ്മഹലിനുള്ളില്‍ ശിവ സ്തുതികളും പാടി. താജ്മഹല്‍ ഒരു ശിവക്ഷേത്രമായിരുന്നു എന്നും താജ്മഹല്‍ ഹിന്ദുക്കള്‍ക്ക് കൈമാറുന്നത് വരെ പ്രതിഷേധം തുടരുമെന്നും ഠാക്കൂര്‍ പറഞ്ഞു. നേരത്തെ ബിജെപി കേന്ദ്രമന്ത്രി അനന്ത് കുമാര്‍ ഹെഗ്‌ഡെയും സമാന അവകാശവാദവുമായി രംഗത്തെത്തിയിരുന്നു. താജ് മഹല്‍ തേജോ മഹാലയ എന്നാണ് അറിയപ്പെട്ടിരുന്നതെന്നും മന്ത്രി ആരോപിച്ചിരുന്നു.

ENGLISH SUMMARY: hin­du jagran manch lead­ers hoist saf­fron flag in taj mahal

YOU MAY ALSO LIKE THIS VIDEO