കൊറോണ നേരിടാൻ ഗോമൂത്രം കുടിച്ച് കൊണ്ട് പാർട്ടി നടത്തി ഹിന്ദുമഹാസഭ. ശനിയാഴ്ച ഡൽഹിയിലാണ് 200 ലധികം ആളുകൾ പങ്കെടുത്ത പാർട്ടി നടന്നത്. ഗോമൂത്രം കൊണ്ട് ഉണ്ടാക്കിയ പാനീയം പരിപാടിയില്‍ പങ്കെടുത്ത എല്ലാവര്ക്കും വിതരണം ചെയ്തു. ഹിന്ദു മഹാസഭ അധ്യക്ഷന്‍ ചക്രപാണി മഹാരാജാണ് നേതൃത്വം നൽകിയത്. ഗോ മൂത്രത്തിന് പുറമേ പാർട്ടിയിൽ പങ്കെടുത്തവർക്ക് പഞ്ചഗവ്യവും നൽകിയതായാണ് ദി വീക്ക് റിപ്പോർട്ട് ചെയ്യുന്നത്.
People drink cow urine at Gau Mutra party (Cow Urine Party) organized by Hindu Mahasabha in Delhi to cure the #coronavirus. pic.twitter.com/tQ3ipjrzC1
— SAMRI (@SAMRIReports) March 14, 2020
ചാണകം, ഗോമൂത്രം തൈര്, നെയ്യ്, പാൽ എന്നിവ ഉപയോഗിച്ചാണ് പഞ്ചഗവ്യം നിർമ്മിക്കുന്നത്. ‘ഞങ്ങള്‍ 21 വര്‍ഷമായി ഗോമൂത്രം കുടിക്കുന്നു, ചാണകത്തില്‍ കുളിക്കുന്നു. ഒരിക്കലും ഇംഗ്ലിഷ് മരുന്ന് കഴിക്കണമെന്നു തോന്നിയിട്ടില്ല.’ — പരിപാടിയില്‍ പങ്കെടുത്ത ഓം പ്രകാശ് എന്നയാള്‍ പറഞ്ഞു. ഗോമൂത്രത്തിനു ചാണകത്തിനും കോവിഡ്-19നെ പ്രതിരോധിക്കാന്‍ സാധിക്കുമെന്ന് അസമിലെ ഒരു ബിജെപി നേതാവ് നേരത്തെ പറഞ്ഞിരുന്നു.
രാജ്യവ്യാപകമായി ഇത്തരം സത്കാരങ്ങൾ നടത്തുമെന്നും ചക്രപാണി മഹാരാജ് വ്യക്തമാക്കി. മാംസം ഭക്ഷിക്കുന്നവരെ ശിക്ഷിക്കാൻ വന്ന അവതാരമാണ് കൊറോണ വൈറസെന്നും ചക്രപാണി മഹാരാജ് നേരത്തെ പറഞ്ഞിരുന്നു. ലോകത്താകെ 121 രാജ്യങ്ങളിലായി ഒന്നരലക്ഷത്തോളം ആളുകള്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചിരിക്കുന്നത്.
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.