June 28, 2022 Tuesday

Latest News

June 28, 2022
June 28, 2022
June 28, 2022
June 28, 2022
June 28, 2022
June 28, 2022
June 28, 2022
June 28, 2022
June 28, 2022
June 27, 2022

‘ഇതാണ് എന്റെ ഇന്ത്യ’; മുസ്ലിം കുടുംബങ്ങൾക്ക് രക്ഷകരായത്‌ ഹിന്ദു അയൽക്കാർ

By Janayugom Webdesk
February 27, 2020

ഡൽഹിയുടെ വടക്കു കിഴക്കൻ മേഖലയിൽ പൊട്ടിപ്പുറപ്പെട്ട കലാപം ഇന്ത്യയെ മുഴുവൻ ഭയപെടുത്തുന്നതായിരുന്നു. ഇന്ത്യയെ മുഴുവൻ അരക്ഷിതാവസ്ഥയിലേക്ക് നയിച്ച ആശങ്കയുടെ ദിവസങ്ങളാണ് കടന്നു പോയത്. കലാപം സൃഷ്‌ടിച്ച മുറിപ്പാടുകൾ ഡൽഹിയെ ഇപ്പോഴും പൊള്ളിക്കുകയാണ്. ഇതിനിടയിൽ ആശ്വാസം പകരുന്ന വാക്കുകളാണ് ആൾ ഇന്ത്യ ഇൻസ്റ്റിറ്റ്യുട്ട് ഓഫ് മെഡിക്കൽ സയൻസിലെ ആർഡിഎ മുൻ പ്രസിഡന്റ് ഹർജിത് സിംഗ് ഭട്ടി ട്വിറ്ററിൽ പങ്കുവെച്ചിരിക്കുന്നത്.

ഡൽഹിയിൽ കലാപകാരികൾ 25 മുസ്ലിം കുടുംബങ്ങളുടെ വീടുകൾക്ക് തീ വെച്ച് നശിപ്പിച്ചപ്പോൾ അവർക്ക് സുരക്ഷയൊരുക്കിയത് അയൽവാസികളായ ഹിന്ദു കുടുംബങ്ങളെന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. ‘ഇന്നലെ മുതൽ ശ്യാംവിഹാറിലെ ഹിന്ദു വീടുകളിൽ അഭയം തേടിയത് 25 മുസ്ലിം കുടുംബങ്ങളാണ്. ഇവരെ പൊലിസിന്റെ സഹായത്തോടെ പുറത്തെത്തിച്ച് മുസ്തഫാബാദ് ആശുപത്രിയിലെത്തിച്ചു. കലാപം സൃഷ്‌ടിച്ച ആർഎസ്എസ്, ബിജെപി ഗുണ്ടകളിൽ നിന്ന് തങ്ങളെ സംരക്ഷിച്ചത് ഹിന്ദു അയൽക്കാരാണെന്ന് ആ കുടുംബങ്ങൾ പറഞ്ഞു. ഇതാണ് എന്റെ ഇന്ത്യ’- ഹർജിത് സിംഗ് ട്വിറ്ററിൽ കുറിച്ചു. കലാപം നടന്ന മേഖലയിൽ ആരോഗ്യ പ്രവർത്തകർക്ക് നേരെയുണ്ടയ അതിക്രമങ്ങൾ സോഷ്യൽ മീഡിയയിലൂടെ പുറം ലോകത്തെ അറിയിച്ചതും ഹർജിത് സിംഗ് ഭട്ടിയായിരുന്നു.

ENGLISH SUMMARY: Hin­du neigh­bors helped Mus­lim families

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.