Web Desk

January 07, 2020, 1:29 pm

ജെഎൻയു അക്രമത്തിന്റെ ഉത്തരവാദിത്വം ഏറ്റ് ഹിന്ദു രക്ഷാദൾ- വീഡിയോ

Janayugom Online

ന്യൂഡൽഹി: ജെഎൻയു വിൽ വിദ്യാർത്ഥികളെയും അധ്യാപകരെയും ക്രൂരമായ് തല്ലിച്ചതയ്ക്കുകയും നാശനഷ്ടങ്ങൾ ഉണ്ടാക്കുകയും ചെയ്തതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഹിന്ദു രക്ഷാദൾ. തീ​വ്ര വ​ല​തു​പ​ക്ഷ സം​ഘ​ട​ന​യാ​യ ഹി​ന്ദു​ര​ക്ഷാ​ദ​ള്‍ നേ​താ​വ് ഭൂ​പേ​ന്ദ്ര തോ​മ​ര്‍ എ​ന്ന പി​ങ്കി ചൗ​ധ​രി​യാ​ണ് ഉ​ത്ത​ര​വാ​ദി​ത്തം ഏ​റ്റെ​ടു​ത്തതായി ട്വിറ്റിറിലൂടെ പുറത്തുവിട്ട വീഡിയോയില്‍ പറഞ്ഞു. കമ്മ്യൂണിസ്റ്റുകളുടെ ഒരു ഹബ്ബാണ് ജെ.എന്‍.യു. അത്തരം ഹബ്ബുകള്‍ ഞങ്ങള്‍ക്ക് വച്ചുപൊറുപ്പിക്കാനാവില്ല. അവര്‍ നമ്മുടെ രാജ്യത്തേയും മതത്തേയും അപമാനിക്കുന്നു. നമ്മുടെ മതത്തോടുള്ള അവരുടെ സമീപനം ദേശവിരുദ്ധമാണ്. ഭാവിയില്‍, ആരെങ്കിലും ദേശ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ ശ്രമിച്ചാല്‍ മറ്റ് സര്‍വകലാശാലകളിലും ഞങ്ങള്‍ ഇതേ നടപടി സ്വീകരിക്കുമെന്നും ഭൂപേന്ദ്ര തോമര്‍ പറഞ്ഞു.

ജെഎന്‍യു സംഘര്‍ഷത്തിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം തങ്ങള്‍ ഏറ്റെടുക്കുന്നുവെന്ന പിങ്കി ബയ്യ എന്നറിയപ്പെടുന്ന തോമര്‍ പറഞ്ഞു. സംഘപരിവാര്‍ അനുഭാവം പുലര്‍ത്തുന്ന വലത് പക്ഷ സംഘടനയാണ് ഹിന്ദു രക്ഷാ ദള്‍. ഞായറാഴ്ച രാത്രിയിലാണ് ജെഎന്‍യു ഹോസ്റ്റലുകളിലടക്കം മുഖം മറച്ചെത്തിയ ആയുധധാരികളായ സംഘം ആക്രമണം നടത്തിയത്. എബിവിപി പ്രവര്‍ത്തകര്‍ക്കൊപ്പം പുറത്ത് നിന്ന് എത്തിയ ആളുകളുമാണ് ആക്രമണം നടത്തിയതെന്ന് വിദ്യാര്‍ഥി യൂണിയന്‍ നേരത്തെ ആരോപിച്ചിരുന്നു.

ഞാ​യ​റാ​ഴ്ച ജ​വ​ഹ​ര്‍​ലാ​ല്‍ നെ​ഹ്റു സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കും അ​ധ്യാ​പ​ക​ര്‍​ക്കും​നേ​രേ ന​ട​ന്ന ക്രൂ​ര​മാ​യ ആ​ക്ര​മ​ണം ആ​സൂ​ത്രി​ത​മെ​ന്ന് ആ​രോ​പ​ണം ഉ​യ​ര്‍​ന്നി​രു​ന്നു. ഡ​ല്‍​ഹി പോ​ലീ​സ് ഉ​പ​യോ​ഗി​ക്കു​ന്ന ഫൈ​ബ​ര്‍ ലാ​ത്തി​യും അ​ക്ര​മി​ക​ളു​ടെ കൈ​വ​ശം ക​ണ്ട​ത് അ​ക്ര​മ​ത്തി​ന് പി​ന്നി​ലു​ള്ള ആ​സൂ​ത്രി​ത ഗൂ​ഢാ​ലോ​ച​ന​യി​ലേ​ക്കാ​ണു വി​ര​ല്‍ ചൂ​ണ്ടു​ന്ന​ത്. കാ​ന്പ​സി​നു​ള്ളി​ല്‍ അ​ക്ര​മ​ത്തി​നു നേ​തൃ​ത്വം ന​ല്‍​കി​യ​ത് എ​ബി​വി​പി ത​ന്നെ​യാ​ണെ​ന്ന​തി​ന് കൂ​ടു​ത​ല്‍ തെ​ളി​വു​ക​ളും പു​റ​ത്തു വ​ന്നു. മു​ഖം​മൂ​ടി ധ​രി​ച്ച അ​ക്ര​മി​സം​ഘം ഇ​രു​ന്പു​വ​ടി​ക​ളും കൂ​ട​വും കു​പ്പി​ക​ളു​മാ​യി മൂ​ന്നു മ​ണി​ക്കൂ​റോ​ളം ന​ട​ത്തി​യ അ​ക്ര​മ​ത്തി​ല്‍ 35 പേ​ര്‍​ക്കാ​ണു ഗു​രു​ത​ര പ​രി​ക്കേ​റ്റ​ത്. ക​ഴി​ഞ്ഞ 70 ദി​വ​സ​മാ​യി അ​നി​യ​ന്ത്രി​ത ഫീ​സ് വ​ര്‍​ധ​ന​ക​ള്‍​ക്കെ​തി​രേ ജെഎന്‍യു​വി​ല്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍ സ​മ​രം ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു. അ​ക്ര​മി​ക​ളെ​ക്കു​റി​ച്ച്‌ വ്യ​ക്ത​മാ​യ സൂ​ച​ന​ക​ള്‍ പു​റ​ത്തു​വ​ന്നി​ട്ടും എ​ല്ലാ പ​രാ​തി​ക​ളും കൂ​ട്ടി​ച്ചേ​ര്‍​ത്ത് ഒ​രു കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത​ല്ലാ​തെ ഡ​ല്‍​ഹി പോ​ലീ​സ് ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​രെ​യും അ​റ​സ്റ്റ് ചെയ്തിട്ടില്ല.

Eng­lish summary:Hindu rak­sha dal takes onus for jnu attack threat­ens oth­er var­si­ties on anti nation­al activities

You may also like this video: