ഷഹീൻബാഗിൽ ഹിന്ദു സേന ആഹ്വാനം ചെയ്ത പരിപാടി പിൻവലിച്ചു. ഇന്ന് രാവിലെ ഷഹീൻ ബാഗ് പ്രതിഷേധം നടക്കുന്ന സ്ഥലത്ത് ഹിന്ദു സേന നടത്താനിരുന്ന പരിപാടിയാണ് പിൻവലിച്ചത്. കഴിഞ്ഞ ദിവസം പ്രതിഷേധക്കാരെ ഒഴിപ്പിക്കുമെന്ന് ഹിന്ദു സേന ആഹ്വാനം ചെയ്തിരുന്നു. അതിന്റെ ഭാഗമായി നടത്താനിരുന്ന പരിപാടിയാണ് പിൻവലിച്ചത്.
സമൂഹ മാധ്യമത്തിൽ പങ്കുവച്ച വീഡിയോയിലൂടെയാണ് പ്രതിഷേധക്കാരെ ഒഴിപ്പിക്കുമെന്ന് ഹിന്ദുസേന പ്രഖ്യാപിച്ചത്. വീഡായോയിൽ ഷഹീൻ ബാഗിൽ പ്രതിഷേധിക്കുന്നവരെ റോഹിംഗ്യൻ മുസ്ലിംകൾ എന്നാണ് ഹിന്ദുസേന വിശേഷിപ്പിച്ചത്. സർക്കാരും ഭരണകൂടവും കലണ്ടി കുഞ്ച് ഹൈവേ തുറക്കുന്നില്ലെങ്കിൽ ഭരണകൂടത്തിന്റെ സഹായമില്ലാതെ ഞങ്ങൾ റോഡ് തുറക്കുമെന്നും പരിപാടിയിൽ ആയിരം പേർ പങ്കെടുക്കുമെന്നും അവർ പറഞ്ഞിരുന്നു.
ഈ വീഡിയോയ്ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് നിരവധിപ്പേർ മുന്നോട്ടുവന്നിരുന്നു. ജാമിയ നഗറിലെ മൂന്ന് പേർ വീഡിയോക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസിനെ സമീപിച്ചിരുന്നു. സെയ്ദ ഹമീദ്, ഷോഹിനി ഘോഷ്, സമീന മിശ്ര എന്നിവരാണ് പരാതി നൽകിയത്. സുപ്രീംകോടതി അഭിഭാഷകരായ ഷാരൂഖ് ആലം, സുമിത ഹസാരിക, ഷോമോണ ഖന്ന എന്നിവർ ഷഹീൻബാഗ് പ്രതിഷേധക്കാർക്ക് സുരക്ഷ ഉറപ്പുവരുത്തുണമെന്ന് ആവശ്യപ്പെട്ട് ഭരണ വിഭാഗങ്ങളെ സമീപിച്ചിട്ടുണ്ട്.
എന്നാൽ ഡിസിപി ചിൻമോയ് ബിസ്വാളുമായും മറ്റ് മുതിർന്ന ഉദ്യോഗസ്ഥരുമായും കൂടിക്കാഴ്ച നടത്തിയ ശേഷമാണ് പരിപാടി അവസാനിപ്പിക്കാനുള്ള തീരുമാനം എടുത്തതെന്നും റോഡുകളിലെ തടസം എത്രയും വേഗം മാറ്റുമെന്ന് പൊലീസ് ഉറപ്പുനൽകിയെന്നും ഹിന്ദു സേന നേതാവ് വിഷ്ണു ഗുപ്ത അറിയിച്ചു.
സിഎഎക്കെതിരെ ഷഹീൻബാഗിൽ നടക്കുന്ന പ്രതിഷേധത്തിനെതിരെ ഹിന്ദു സേനയുടെ ഭാഗത്ത് നിന്ന് നിരന്തര ഭീഷണി ഉണ്ടായിരുന്നു. കഴിഞ്ഞ ദിവസം ഹിന്ദുക്കൾ മാത്രം ഭരിച്ചാൽ മതിയെന്ന് ആക്രോശിച്ച് ഒരാൾ പ്രതിഷേധക്കാർക്ക് നേരെ വെടിയുതിർത്തിരുന്നു. അതിന് മുമ്പ് ഒരാൾ തോക്കുമായെത്തി സമരം അവസാനിപ്പിക്കണമെന്ന് ഭീഷണിയുയർത്തിയിരുന്നു.അതേസമയം ഷഹീൻബാഗിൽ വലിയ പ്രശ്നങ്ങൾ സൃഷ്ടിക്കാൻ ബിജെപി പദ്ധതിയിടുന്നതായി ആം ആദ്മി പാർട്ടി വ്യക്തമാക്കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട തെളിവുകൾ തങ്ങളുടെ പക്കലുണ്ടെന്നും തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിക്കുമെന്നും എഎപി നേതാവ് സഞ്ജയ് സിങ് പറഞ്ഞിരുന്നു. സിങിന്റെ ആരോപണത്തിന് തൊട്ടുപിന്നാലെയാണ് ഷഹീൻബാഗിൽ വെടിവയ്പ്പുണ്ടായത്.
English summary: Hindusen withdraws their programme in Shaheenbag
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.