March 21, 2023 Tuesday

ഷഹീൻബാഗിൽ കലാപത്തിന് ആഹ്വാനം ചെയ്ത് ഹിന്ദുസേന

Janayugom Webdesk
ന്യൂഡൽഹി
February 29, 2020 10:16 pm

ഡൽഹിയിൽ വീണ്ടും കലാപത്തിന് ആഹ്വാനം ചെയത് സംഘപരിവാർ സംഘടനയായ ഹിന്ദു സേന രംഗത്തെത്തി. ഷഹീൻബാഗിലെ പ്രതിഷേധക്കാരെ ഒഴിപ്പിക്കാൻ നാളെ രാവിലെ തങ്ങളുടെ പ്രവർത്തകരോട് എത്താനാണ് ഹിന്ദു സേനാ ദേശീയ പ്രസിഡന്റ് വിഷ്ണു ഗുപ്ത ആഹ്വാനം ചെയ്തത്.

ഷഹീൻബാഗിലെ പ്രതിഷേധക്കാരെ ഒഴിപ്പിക്കാൻ ഡൽഹി പൊലീസിനും കോടതികൾക്കും കഴിയില്ല. നമുക്ക് പ്രതിഷേധക്കാരെ ഒഴിപ്പിക്കാം.

രാജ്യത്തെ സമാധാന അന്തരീക്ഷം തകർക്കാനുള്ള ബോധപൂർവമായ ശ്രമമാണ് ഷഹീൻ ബാഗിൽ നടക്കുന്നത്. നാളെ രാവിലെ പത്തിന് സ്കൂളിന് മുന്നിൽ എത്താനാണ് പ്രവർത്തകരോട് ആവശ്യപ്പെട്ടത്.

നാളെ പരാമാവധി പ്രവർത്തകരെ ഷഹീൻബാഗിൽ എത്തിക്കാനായി ഓഖ്ല, ഭദ്രപൂർ, ഗുഗ്ലാഖാബാദ് എന്നിവിടങ്ങളിൽ വിഷ്ണു ഗുപ്തയുടെ നേതൃത്വത്തിൽ യോഗങ്ങളും സംഘടിപ്പിച്ചു. നാളെ രാവിലെ പത്തിന് മുമ്പ് ഷഹീൻ ബാഗിലേയ്ക്ക് ആരും പോകരുതെന്നും ഹിന്ദു സേനയുടെ കത്തിൽ പറയുന്നു.

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.