‘ഹിന്ദുത്വം കേരളത്തില്‍ സുരക്ഷിതമാണ്; അതിനെ രക്ഷപ്പെടുത്തേണ്ട ആവശ്യം ഇല്ല’

Web Desk
Posted on April 22, 2019, 7:46 pm

നാളെ കേരളം ലോക്സഭ തെരെഞ്ഞെടുപ്പിൽ വിധി കുറിയ്ക്കും. ഈ സമയത്ത് കേരളത്തിലെ ജനങ്ങള്‍ക്ക് സന്ദേശവുമായി എത്തിയിരിക്കുകയാണ് കര്‍ണാടക സംഗീതജ്ഞന്‍ ടി എം കൃഷ്ണ.

കേരളത്തില്‍ ഹിന്ദുത്വം ഭീഷണി നേരിടുന്നു എന്ന സംഘപരിവാറിന്റെ കള്ളങ്ങള്‍ വിശ്വസിക്കരുതെന്നും കേരളത്തില്‍ ഹിന്ദുത്വവും ആചാരങ്ങളും സുരക്ഷിതമാണെന്നും വോട്ടര്‍മാരോട് ടി എം ആഹ്വാനം ചെയ്യുന്നു.

‘കേരളത്തില്‍ ഹിന്ദുമതവും സംസ്‌കാരവും പ്രതിസന്ധിയിലാണെന്ന തരത്തില്‍ മിസ്റ്റര്‍ മോദിയും ബി.ജെ.പിയും നടത്തുന്ന നുണപ്രചാരണങ്ങള്‍ ദയവു ചെയ്ത് വിശ്വസിക്കരുത്’- കൃഷ്ണ എഴുതുന്നു.

എല്‍ഡിഎഫ് ഭരിച്ചാലോ യുഡിഎഫ് ഭരിച്ചാലോ കേരളത്തിലെ ഹിന്ദു വിശ്വാസങ്ങള്‍ കുറഞ്ഞുവരില്ല. ക്ഷേത്രചാരങ്ങള്‍ളും അനുഷ്ഠാനങ്ങളും തുടര്‍ന്നു പോരും എന്നുമാണ് തന്റെ ഫെയ്‌സ്ബുക്കില്‍ കേരളത്തിലെ വോട്ടര്‍മാരോടായി ടി എം കൃഷ്ണ പറയുന്നത്.