സന്നിധാനത്ത് യുവതി പ്രവേശിച്ചെന്ന് സൂചന; പ്രതിഷേധം ശക്തം

Web Desk
Posted on October 22, 2018, 8:10 pm

ശബരിമല സന്നിധാനത്ത് യുവതി പ്രവേശിച്ചെന്ന് സൂചന. ഇതിനെ തുടര്‍ന്ന്, ഭക്തര്‍ പ്രതിഷേധിക്കുന്നു. ശ്രീകോവിലിനു ചുറ്റും കൈകോര്‍ത്ത് വലയം തീര്‍ത്താണ് പ്രതിഷേധം. പൊലീസ് സ്ഥലത്തെത്തി കാര്യങ്ങള്‍ പറഞ്ഞു ഭക്തരെ അനുനയിപ്പിച്ചു. പാന്റ്‌സ് ധരിച്ചൊരാള്‍ സന്നിധാനത്തു വന്നുവെന്നുവാണ് പ്രചരിച്ചത്. പൊലീസ് പരിശോധന നടത്തുകയാണ്. യുവതി പ്രവേശിച്ചിട്ടില്ലെന്നും അഭ്യൂഹമാണെന്നും പൊലീസ് പറഞ്ഞു.