Web Desk

ഗുഹാഹത്തി

July 03, 2021, 8:36 pm

യുഎപിഎ ദുരുപയോഗം ചെയ്യാമെന്ന് തന്റെ കേസ് തെളിയിച്ചു: അഖില്‍ ഗൊഗോയ്

Janayugom Online

യുഎപിഎ ചുമത്തി തന്നെ അറസ്റ്റ് ചെയ്തതോടെ ഭീകര വിരുദ്ധ നിയമം ദുരുപയോഗം ചെയ്യാമെന്ന് തെളിഞ്ഞതായി കർഷക നേതാവും അസം എംഎൽഎയുമായ അഖിൽ ഗൊഗോയ്. പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തെ തുടർന്ന് അറസ്റ്റിലായ അഖിൽ ഗൊഗൊയിയെ കഴിഞ്ഞ ദിവസമാണ് കോടതി വെറുതെവിട്ടത്.
തന്റെ കേസിലൂടെ യുഎപിഎ നിയമവും എൻഐഎ നിയമവും ദുരുപയോഗം ചെയ്യാമെന്ന് തെളിഞ്ഞു.

ഈ രണ്ട് നിയമങ്ങളെയും ദുരുപയോഗം ചെയ്ത് അറസ്റ്റ് ചെയ്യപ്പെട്ടവര്‍ക്ക് ഈ വിധി നാഴികകല്ലാണെന്നും ഗൊഗോയ് മാധ്യമങ്ങളോട് പറഞ്ഞു. ദേശീയ അന്വേഷണ ഏജൻസി ബിജെപിയുടെ ഉപകരണമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബിജെപി ഭരണത്തിലിരിക്കെ ഇത്തരത്തിലൊരു വിധി വരുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. സമീപകാലങ്ങളില്‍ നീതിന്യായ വകുപ്പിന്റെ ഇടപെടൽ വളരെ ദുർബലമായിരുന്നുവെന്നും ഗൊഗോയ് കൂട്ടിച്ചേര്‍ത്തു.

Eng­lish sum­ma­ry; His case proves that UAPA can be abused: Akhil Gogoi

you may also like this video;