ഭാര്യയെ ക്രൂരമായി മർദിക്കുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയും വിവാദമാകുകയും ചെയ്തതോടെ ഐപിഎസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ. മധ്യപ്രദേശിലാണ് സംഭവം. ഡിജിപി റാങ്കിലുള്ള മുതിർന്ന ഉദ്യോഗസ്ഥൻ പുരുഷോത്തം ശർമയെയാണ് സസ്പെൻഡ് ചെയ്തത്.
കുടുംബ വഴക്കിനെ തുടർന്നാണ് പുരുഷോത്തം ശർമ ഭാര്യയെ മർദിച്ചത്. മുഖത്തടിച്ചും കഴുത്തിൽ തിരിച്ചും മുടിയിൽ പിടിച്ച് വലിച്ചുമായിരുന്നു ക്രൂരത. ഭാര്യക്ക് പ്രതിരോധിക്കാൻ കഴിയാത്ത വിധത്തിലായിരുന്നു മർദിച്ചത്. ഇതിനിടെ രണ്ട് പേർ പുരുഷോത്തം ശർമയെ തടയാൻ ശ്രമിക്കുന്നതും വിഡിയോയിൽ കാണാൻ സാധിക്കും.
മറ്റൊരു സ്ത്രീയുമായുള്ള ബന്ധം ചോദ്യം ചെയ്തതാണ് പ്രകോപനത്തിന് കാരണമായതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. എന്നാൽ ഇതിനെതിരെ പ്രതികരിക്കുകയും താൻ ക്രിമിനൽ കുറ്റം ചെയ്തിട്ടില്ലെന്നും പുരുഷോത്തമൻ പറയുന്നു. തന്നെ നിരീക്ഷിക്കുന്നതിന് വേണ്ടി വീട്ടിൽ ഒളിക്യാമറകൾ സ്ഥാപിച്ചിരിക്കുകയാണെന്നും പുരുഷോത്തം ശർമ പ്രസ്താവിച്ചു.
English summary; His wife was brutally beaten
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.